ആര്യയെയും സയേഷയെയും ജോഡിയാക്കി ശക്തി സൗന്ദര്‍ രാജ സംവിധാനം ചെയ്‌ത തമിഴ് ചിത്രമാണ് ടെഡ്ഡി. ഈ മാസം 12ന് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രം പ്രദർശനം ആരംഭിച്ചത്. ചിത്രത്തിലെ നായകൻ ശിവന്‍റെ ജീവിതത്തിലേക്ക് ഒരു ടെഡ്ഡി ആകസ്മികമായി എത്തുന്നതും പിന്നീട് അവയവ മാഫിയകളിൽ നിന്നും ഒരു പെൺകുട്ടിയെ രക്ഷിക്കാനുള്ള നായകന്‍റെ ശ്രമങ്ങളുമാണ് കഥയുടെ പശ്ചാത്തലം.
'ടെഡ്ഡി'യിലെ ടെഡ്ഡിയെ പരിചയപ്പെടുത്തി സംവിധായകൻ - teddy aarya news
ശക്തി സൗന്ദര്‍ രാജ സംവിധാനം ചെയ്‌ത ടെഡ്ഡി എന്ന ചിത്രത്തിൽ നാടക കലാകാരനായ ഗോകുലാണ് ടെഡ്ഡിയെ അവതരിപ്പിച്ചത്.
!['ടെഡ്ഡി'യിലെ ടെഡ്ഡിയെ പരിചയപ്പെടുത്തി സംവിധായകൻ ടെഡ്ഡിയിലെ ടെഡ്ഡി പുതിയ വാർത്ത ടെഡ്ഡി ശക്തി സൗന്ദര്‍ രാജ വാർത്ത ആര്യ സയേഷ ടെഡ്ഡി വാർത്ത director shakti soundar rajan film news director shakti soundar rajan aarya news teddy aarya news teddy gokul news latest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11063703-thumbnail-3x2-teddy.jpg)
ഒടിടി റിലീസായി എത്തിയ ചിത്രത്തിലെ ഗാനവും കഥയും അവതരണവും ഒപ്പം ചിത്രത്തിലെ നിർണായക കഥാപാത്രമായ ടെഡ്ഡിയും പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ, സിനിമയിലെ ടെഡ്ഡിയെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ ശക്തി സൗന്ദര്‍ രാജ. ടെഡിയുടെ ശരീരഭാഷ അതേപടി അവതരിപ്പിച്ചത് ഗോകുൽ എന്ന നാടകകലാകാരനാണ്. എന്നാൽ, ടെഡ്ഡിയുടെ തലഭാഗം ത്രീ-ഡി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രൂപീകരിച്ചതെന്നും ട്വിറ്ററിലൂടെ സംവിധായകൻ പറഞ്ഞു.
"തിരശ്ശീലയ്ക്ക് പിന്നിലുള്ള മനുഷ്യൻ ഇതാ! ബോഡി സ്യൂട്ട് ധരിച്ച് ടെഡിയുടെ മുഴുവൻ ശരീരഭാഷയും അവതരിപ്പിച്ച തിയേറ്റർ ആർട്ടിസ്റ്റ് ഗോകുൽ," ഗോകുലിനും നായകൻ ആര്യക്കുമൊപ്പമുള്ള ഫോട്ടോയും ട്വീറ്റിനൊപ്പം സംവിധായകൻ ഉൾപ്പെടുത്തിയിട്ടുണ്ട്.