കേരളം

kerala

By

Published : Feb 7, 2021, 2:16 PM IST

ETV Bharat / sitara

'ഇത് നിനക്ക് വേണ്ടിയാണ് സഹോദരാ...' വിലായത്ത് ബുദ്ധ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്

സച്ചിയുടെ സഹസംവിധായകനായിരുന്ന ജയന്‍ നമ്പ്യാരാണ് വിലായത്ത് ബുദ്ധ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്

director sachy dream project vilayath buddha title poster out now  വിലായത്ത് ബുദ്ധ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്  വിലായത്ത് ബുദ്ധ ടൈറ്റില്‍ പോസ്റ്റര്‍  വിലായത്ത് ബുദ്ധ സിനിമ  സച്ചി വിലായത്ത് ബുദ്ധ  പൃഥ്വിരാജ് വിലായത്ത് ബുദ്ധ വാര്‍ത്തകള്‍  vilayath buddha title poster out now  vilayath buddha title poster  director sachy dream project vilayath buddha
വിലായത്ത് ബുദ്ധ

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ഒടുവിലത്തെ സംവിധാന സംരംഭമായ അയ്യപ്പനും കോശിയും പിറന്നിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. ഒന്നാം വാര്‍ഷിക ദിനത്തില്‍ സച്ചിയുടെ സ്വപ്ന പദ്ധതിയായ വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. സച്ചിയുടെ സഹസംവിധായകനായിരുന്ന ജയന്‍ നമ്പ്യാരാണ് വിലായത്ത് ബുദ്ധ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

'സച്ചിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം. അയ്യപ്പനും കോശിക്കും ഒരു വയസ്. ഇത് സച്ചിയുടെ സ്വപ്‌നമായിരുന്നു. നിനക്കുവേണ്ടിയാണ് ഇത് സഹോദരാ. സച്ചിയുടെ ഓര്‍മയില്‍ ജയന്‍ നമ്പ്യാരുടെ വിലായത്ത് ബുദ്ധ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് പൃഥ്വിരാജ് കുറിച്ചു. ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ നോവല്‍ വിലായത്ത് ബുദ്ധയുടെ ദൃശ്യാവിഷ്‌കാരമാണ് സിനിമ. പൃഥ്വിരാജിനൊപ്പം ചേര്‍ന്ന് ഈ സിനിമ എടുക്കാനുള്ള തയാറെടുപ്പിലിരിക്കെയാണ് സച്ചി വിടപറഞ്ഞത്.

ഉര്‍വശി തിയറ്റേഴ്‌സിന്‍റെ ബാനറില്‍ സന്ദീപ് സേനനും അനീഷ്.എം.തോമസുമാണ് ചിത്രം നിര്‍മിക്കുന്നത്. ജി.ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നടന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ജോമോന്‍.ടി.ജോണാണ് ഛായാഗ്രഹണം. മഹേഷ് നാരായണനാണ് എഡിറ്റിങ്.

ABOUT THE AUTHOR

...view details