ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും നടി മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ് 'പ്രതി പൂവന്‍കോഴി'. പേരിലെ വൈവിധ്യംകൊണ്ട് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടതിന് പിന്നാലെ വില്ലനെയും പരിയപ്പെടുത്തുകയാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോഷന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്റര്‍ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു.
അഭിനയത്തിലും ഒരു കൈ നോക്കാന്‍ റോഷന്‍ ആന്‍ഡ്രൂസ് - roshan andrews as villan
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രതി പൂവന്‍കോഴിയില്‍ വില്ലനായി എത്തിയാണ് റോഷന്‍ ആന്‍ഡ്രൂസ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ക്യാരക്ടര്‍ പോസ്റ്റര്‍ നടന്‍ മമ്മൂട്ടി പുറത്തിറക്കി
സംവിധാനത്തിന് പുറമെ അഭിനയത്തിലും കഴിവുതെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നായികയായ മഞ്ജു നോക്കുന്ന കണ്ണാടി കഷ്ണത്തിൽ ക്രൂരനായ ആന്‍റപ്പനെന്ന കഥാപാത്രമായി റോഷനെ കാണാം. മാധുരിയെന്നാണ് മഞ്ജുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്. സ്വന്തം സിനിമകളിൽ ഒരു ഷോട്ടിൽ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള റോഷന്‍റെ അഭിനയ അരങ്ങേറ്റം കൂടിയാകും ഈ സിനിമ.
‘ആക്ഷൻ ഹീറോ ബിജുവിൽ ഒരു വേഷം ചെയ്യാൻ നിവിൻ ഒരുപാട് നിർബന്ധിച്ചിരുന്നു. പക്ഷേ അന്ന് അത് ചെയ്യാൻ കഴിഞ്ഞില്ല. ഈ സിനിമയുടെ തിരക്കഥാകൃത്തായ ഉണ്ണിയാണ് ഈ കഥാപാത്രം ചെയ്യാൻ എന്നോട് ആവശ്യപ്പെടുന്നത്. വീട്ടിലും എല്ലാവരും പൂർണപിന്തുണയുമായി ഉണ്ട്. തിരക്കഥാകൃത്ത് സഞ്ജയ്‌യും എന്നെ പ്രോത്സാഹിപ്പിച്ചു' റോഷൻ പറയുന്നു. ഗോകുലം മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്.