കേരളം

kerala

ETV Bharat / sitara

'ഇവള്‍ എന്നെ അതിശയിപ്പിച്ച നടി'; 'കമലയെ' പരിചയപ്പെടുത്തി രഞ്ജിത്ത് ശങ്കര്‍ - new malayalam movie kamala

റുഹാനി ശര്‍മയാണ് കമലയായി ചിത്രത്തില്‍ വേഷമിടുന്നത്. സസ്പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ അജു വര്‍ഗീസാണ് നായകന്‍

ഇവള്‍ തന്നെ അതിശയിപ്പിച്ച നടി; 'കമലയെ' പരിചയപ്പെടുത്തി രഞ്ജിത്ത് ശങ്കര്‍

By

Published : Oct 27, 2019, 5:02 PM IST

അജുവര്‍ഗീസിനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് കമല. ചിത്രത്തിന്‍റെ വിവിധ പോസ്റ്ററുകളും ട്രെയിലറുമെല്ലാം പുറത്തിറങ്ങിയിരുന്നുവെങ്കിലും ചിത്രത്തില്‍ കമലയായി വേഷമിടുന്നത് ആരെന്ന് സംവിധായകനോ അണിയറപ്രവര്‍ത്തകരോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കമലയുടെ മുഖം ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് കമലയെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. തന്നെ അത്ഭുതപ്പെടുത്തിയ നടി എന്ന് കുറിച്ചുകൊണ്ടാണ് തന്‍റെ പുതിയ നായികയെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പരിചയപ്പെടുത്തിയത്. മംമ്ത മോഹന്‍ദാസ്, രേവതി തുടങ്ങിയ നടിമാര്‍ രഞ്ജിത്തിന്‍റെ സിനിമയില്‍ നായികമാരായി അഭിനയിച്ചിട്ടുണ്ടെങ്കിലും സംവിധായകനെ അതിശയിപ്പിച്ച നടി ഇവരാരുമല്ല. കമലയിലെ നായികയായി അന്യഭാഷയില്‍ നിന്നെത്തിയത് റുഹാനി ശര്‍മയാണ്. റുഹാനിയാണ് ചിത്രത്തില്‍ കമലയെ അവതരിപ്പിക്കുന്നത്. തന്‍റെ ഇതുവരെയുള്ള തിരക്കഥകളിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രമായിരുന്നു കമലയെന്നും റുഹാനി ശര്‍മ അഭിനയത്തിലൂടെ തന്നെ അത്ഭുതപ്പെടുത്തിയെന്നും രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കമല മാത്രമല്ല, ചിത്രത്തില്‍ ഫിസ, ശാന്തി, ബിമല കുമാരി തുടങ്ങിയ കഥാപാത്രങ്ങളൊക്കെ ചെയ്യുന്നത് റുഹാനി തന്നെയാണ്. ഹിമാചല്‍ പ്രദേശുകാരിയായ റുഹാനി മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ല്‍ പുറത്തിറക്കിയ പഞ്ചാബി ചിത്രം കര്‍വ ചൗത്തിലൂടെയാണ് റുഹാനി സിനിമാ രംഗത്തേക്ക് എത്തുന്നത്. പോയിസണ്‍, ആഗ്ര എന്നീ ഹിന്ദി സിനിമകളിലും റുഹാനി അഭിനയിച്ചിട്ടുണ്ട്. സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് കമല. അജു വര്‍ഗീസാണ് നായകന്‍. അനൂപ് മേനോന്‍, ബിജു സോപാനം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാസഞ്ചര്‍ മുതല്‍ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും ഹിറ്റാണ്.

ABOUT THE AUTHOR

...view details