സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ സംവിധായകന്‍ രാജസേനന്‍ മണിക്കൂറുകള്‍ക്കകം പരാമര്‍ശം പിന്‍വലിച്ചു. കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികള്‍ സര്‍ക്കാരിന്‍റെ കൊവിഡ് ജാഗ്രത ലംഘിച്ച് അനധികൃതമായി ഒത്തുകൂടിയ സംഭവത്തിലാണ് സംവിധായകനും നടനുമായ രാജസേനന്‍ വിവാദപരാമര്‍ശം നടത്തിയത്. അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്ന് ഓടിക്കണമെന്നും അവരുടെ ലക്ഷ്യം വെള്ളവും, ആഹാരവുമല്ലെന്നും മറ്റെന്തോക്കയോ ആണെന്നുമാണ് രാജസേനന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ ആരോപിച്ചത്.
അതിഥി തൊഴിലാളികളെ കുറിച്ച് മോശം പരാമര്‍ശം നടത്തി രാജസേനന്‍; വിവാദമായതോടെ പിന്‍വലിച്ചു - പായിപ്പാട് അതിഥി തൊഴിലാളികള്‍
ഇതരസംസ്ഥാന തൊഴിലാളികളെ അതിഥികളായി കാണണമെന്നും അവര്‍ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് രാജസേനന്‍ പരാമര്‍ശം നടത്തിയത്. വിവാദമായതോടെ രാജസേനന്‍ വീഡിയോ പിന്‍വലിച്ചു
വീഡിയോക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ പ്രതികരിച്ചിരുന്നു. വീഡിയോ വിവാദമായതോടെ രാജസേനന്‍ വീഡിയോ പിന്‍വലിക്കുകയും, 'പറഞ്ഞതില്‍ അല്‍പം തെറ്റുകള്‍ വന്നിട്ടുണ്ടെന്ന് തിരുത്തി പറഞ്ഞ്' മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ അതിഥികളായി കാണണമെന്നും അവര്‍ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് രാജസേനന്‍ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തത്.
'നമസ്‌കാരം... പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച് മലയാളി എല്ലാ നഷ്ടങ്ങളും സഹിച്ച് 21 ദിവസം വീട്ടിനുള്ളില്‍ അടച്ച് ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആളുകള്‍ ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാന്‍ തുടങ്ങിയത്. അവരെ നമ്മള്‍ മുമ്പ് വിളിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികളെന്നാണ്. എന്നാല്‍ പെട്ടന്ന് ചില ചാനലുകള്‍ ഇവരെ അതിഥി തൊഴിലാളികള്‍ ആക്കി. അതിഥി എന്ന വാക്കിന്‍റെ അര്‍ഥം അപ്രതീക്ഷിതമായി വീട്ടില്‍ വരുന്ന വിരുന്നുകാരെന്നാണ്. അതിഥികളെ വീട്ടിലേക്ക് ക്ഷണിക്കുന്നത് ശബളം കൊടുത്തിട്ടാണോ...? ഇവരെ മറ്റ് ചിലകാര്യങ്ങള്‍ക്ക് വേണ്ടി നമ്മുടെ നാട്ടിലെ ചിലര്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് പൗരത്വ ബില്ലിനെതിരെ ഇവര്‍ നടത്തിയ സമരം...' ഇതായിരുന്നു രാജസേനന്‍ ആദ്യം പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്.