കേരളം

kerala

ETV Bharat / sitara

നോവലിസ്റ്റ് സുധാകര്‍ മംഗളോദയത്തെ അനുസ്മരിച്ച് പത്മരാജന്‍റെ മകന്‍ - നോവലിസ്റ്റ് സുധാകര്‍ മംഗളോദയം

സുധാകര്‍ മംഗളോദയത്തിന്‍റെ റേഡിയോ നാടകം എങ്ങനെ 1986ല്‍ പുറത്തിറങ്ങിയ കരിയിലക്കാറ്റുപോലെ എങ്ങനെ സിനിമയായി എന്നാണ് അനന്തപത്മനാഭന്‍ കുറിപ്പില്‍ വിവരിച്ചിരിക്കുന്നത്

novelist sudhakar mangalodayam  പത്മരാജന്‍റെ മകന്‍  നോവലിസ്റ്റ് സുധാകര്‍ മംഗളോദയം  director padmarajan
നോവലിസ്റ്റ് സുധാകര്‍ മംഗളോദയത്തെ അനുസ്മരിച്ച് പത്മരാജന്‍റെ മകന്‍

By

Published : Jul 18, 2020, 4:36 PM IST

കഴിഞ്ഞ ദിവസമാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചത്. ഇപ്പോള്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സംവിധായകന്‍ പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍. പത്മരാജന്‍റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകറിന്‍റേതായിരുന്നു. സുധാകര്‍ മംഗളോദയത്തിന്‍റെ റേഡിയോ നാടകം എങ്ങനെ 1986ല്‍ പുറത്തിറങ്ങിയ കരിയിലക്കാറ്റുപോലെ എന്ന സിനിമയായി എന്നാണ് അനന്തപത്മനാഭന്‍ കുറിപ്പില്‍ വിവരിച്ചിരിക്കുന്നത്. ഒപ്പം അദ്ദേഹം അച്ഛനെ കാണാന്‍ വന്നതുമെല്ലാം അദ്ദേഹം കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍, കാര്‍ത്തിക, ഉണ്ണിമേരി, ശ്രീപ്രിയ തുടങ്ങി വലിയ താരനിര അണിനിരന്ന കരിയിലക്കാറ്റുപോലെ 1986ലാണ് പ്രദര്‍ശനത്തിനെത്തിയത്. സിനിമയുടെ തിരക്കഥ അച്ഛന്‍ പത്മരാജന്‍ കോവളം സമുദ്ര ഹോട്ടലിൽ ഇരുന്നാണ് എഴുതിയതെന്നും ക്ലൈമാക്സിലെ ആത്മഹത്യയും തെളിവായ ഡയറി നശിപ്പിക്കലും ഒക്കെ സിനിമയിൽ വന്ന പരിവർത്തനങ്ങളാണെന്നും അനന്തപത്മനാഭന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിരവധി ജനപ്രിയ നോവലുകള്‍ സുധാകര്‍ മംഗളോദയത്തിന്‍റെ സംഭാവനയാണ്.

ABOUT THE AUTHOR

...view details