കേരളം

kerala

ETV Bharat / sitara

'വാഹനം തല്ലി പൊളിക്കുകയാണോ കോണ്‍ഗ്രസ് സംസ്‌കാരം?' ജോജുവിനെ പിന്തുണച്ച് പദ്‌മകുമാര്‍ - Sithara

ജോജു ജോര്‍ജ്ജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിലാണ് പദ്‌മകുമാറിന്‍റെ പ്രതികരണം..

sitara  Director Padmakumar Manghat reacts on congress workers attack against Joju George  'വാഹനം തല്ലി പൊളിക്കുകയാണോ കോണ്‍ഗ്രസ് സംസ്‌കാരം?' ജോജുവിനെ പിന്തുണച്ച് പദ്‌മകുമാര്‍  ജോജുവിനെ പിന്തുണച്ച് പദ്‌മകുമാര്‍  ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം?  congress  congress attack against Joju George  Joju George  strike  congress strike  latest  latest news  news  entertainment  entertainment news  movie  movie news  celebrity  celebrities  top  top news  ഇന്ധന വിലവര്‍ധന  കോണ്‍ഗ്രസ്‌  Sithara  ETV
'വാഹനം തല്ലി പൊളിക്കുകയാണോ കോണ്‍ഗ്രസ് സംസ്‌കാരം?' ജോജുവിനെ പിന്തുണച്ച് പദ്‌മകുമാര്‍

By

Published : Nov 1, 2021, 1:53 PM IST

ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ്‌ നടത്തിയ റോഡ് ഉപരോധ സമരത്തിലുണ്ടായ സംഘര്‍ഷത്തില്‍ നടന്‍ ജോജു ജോര്‍ജ്ജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ പദ്‌മകുമാര്‍ മങ്കത്ത്. തിങ്കളാഴ്‌ച്ച രാവിലെ വൈറ്റിലയില്‍ ഗതാഗതം തടസ്സപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച ജോജുവിന്‍റെ വാഹത്തിന്‍റെ ചില്ല് സമരക്കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് നിരവധി പേരാണ് നടന്‍ ജോജുവിനെ പിന്തുണച്ചും കോണ്‍ഗ്രസിന്‍റെ ഹീനമായ പ്രവൃത്തിയില്‍ പ്രതിഷേധിച്ചും രംഗത്തെത്തിയിരിക്കുകയാണ്. വിഷയത്തില്‍ സംവിധായകന്‍ പദ്‌മകുമാര്‍ മങ്കത്തും കോണ്‍ഗ്രസിനെതിരെ ചോദ്യമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

'ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം? ഇതാണോ സെമി കേഡര്‍? പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്‌ക്കാന്‍ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരം? എ.കെ.ആന്‍റണി അടക്കമുള്ള ഡല്‍ഹിയിലെ നേതാക്കള്‍ മൗനം ഭജിച്ച് വീട്ടിലിരിക്കുമ്പോള്‍ കൊച്ചിയിലെ വഴിയാത്രക്കാരെ ആക്രമിക്കുകയാണോ ഇവിടത്തെ കോണ്‍ഗ്രസുകാരുടെ സമരമുറ? ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്‌തമായി പ്രതിഷേധിക്കുന്നു, അപലപിക്കുന്നു.'-പദ്‌മകുമാര്‍ മങ്കത്ത് കുറിച്ചു.

Also Read:നക്ഷത്ര കണ്ണുള്ള താരസുന്ദരിക്ക് ഇന്ന് പിറന്നാള്‍

ABOUT THE AUTHOR

...view details