തന്‍റെ പേരിൽ വ്യാജ കാസ്റ്റിംഗ് കോള്‍ തട്ടിപ്പിന് ശ്രമമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തന്‍റെ ചിത്രം വാട്‍സ്ആപ് ഡിപിയാക്കിയ ഒരു യുഎസ് നമ്പരില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും ഒമര്‍ ഫേസ്ബുക്കില്‍ അറിയിച്ചു. സിനിമയിലേക്ക് ഓഫറുകൾ വാഗ്‌ദാനം ചെയ്‌ത് വ്യാജസന്ദേശങ്ങൾ പെൺകുട്ടികൾക്ക് അയക്കുന്നുവെന്നും ഇത്തരത്തിൽ മെസേജുകളോ കാസ്റ്റിങ് കാളോ വന്നാൽ താനും ഒമർ ലുലു എന്‍റര്‍ടെയ്ന്‍മെന്‍റ്സും ഉത്തരവാദി ആയിരിക്കില്ലെന്നും സംവിധായകൻ കുറിപ്പിൽ വ്യക്തമാക്കി.
-
Fake Casting Call എന്‍റെ ഫോട്ടോ DP ഇട്ടുകൊണ്ട് ഒരു US നമ്പറിൽ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ് അക്കൗണ്ട്...
Posted by Omar Lulu on Friday, 18 December 2020
"ഫേക്ക് കാസ്റ്റിങ് കാൾ. എന്‍റെ ഫോട്ടോ ഡിപി ഇട്ടുകൊണ്ട് ഒരു യുഎസ് നമ്പറിൽ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെൺകുട്ടികൾക്ക് സിനിമയിലേയ്ക്ക് ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സൗമ്യ മേനോൻ, അരുന്ധതി നായർ തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകൾ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ നിയമ നടപടിയെടുക്കുകയാണ്. ഇത്തരത്തിൽ വരുന്ന മെസേജുകൾക്കോ, കാസ്റ്റിംഗ് കോളുകൾക്കോ ഞാനോ ഒമർ ലുലു എന്‍റര്‍ടെയ്ന്‍മെന്‍റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല," വ്യാജസന്ദേശങ്ങളുടെ വാട്‌സപ്പ് ചാറ്റിന്‍റെ സ്‌ക്രീൻ ഷോട്ടും വ്യാജ കാസ്റ്റിങ് കാൾ പ്രചരിപ്പിക്കുന്ന വാട്‌സ്അപ്പ് അക്കൗണ്ടിലെ ഡിപിയും പങ്കുവെച്ചുകൊണ്ടാണ് സംവിധായകൻ ഒമർ ലുലു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തത്.