കേരളം

kerala

ETV Bharat / sitara

ഷെയ്നിനെ പിന്തുണച്ച് 'ഇഷ്കി'ന്‍റെ സംവിധായകന്‍ - Director of Ishqq

വെയിലിന്‍റെ അണിയറപ്രവര്‍ത്തകരും നടന്‍ ഷെയ്ന്‍ നിഗമും തമ്മിലുള്ള തര്‍ക്കങ്ങള്‍ വിവാദമായിക്കൊണ്ടിരിക്കെയാണ് ഇഷ്ക് സിനിമയുടെ ഷൂട്ടിങിനിടെയുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് ഷെയ്നിന് പിന്തുണയുമായി സംവിധായകന്‍ അനുരാജ് മനോഹര്‍ ഫേസ്ബുക്ക് കുറിപ്പിട്ടത്

Director of 'Ishqq' says the social media attack on Shane is hurting  ഷെയ്നിനെതിരെയുള്ള സോഷ്യല്‍മീഡിയ ആക്രമണം വേദനിപ്പിക്കുന്നെന്ന് 'ഇഷ്കി'ന്‍റെ സംവിധായകന്‍  ഇഷ്കിന്‍റെ സംവിധായകന്‍  മലയാളചിത്രം വെയില്‍  അനുരാജ് മനോഹര്‍ ലേറ്റസ്റ്റ് ന്യൂസ്  Director of Ishqq  social media
ഷെയ്നിനെതിരെയുള്ള സോഷ്യല്‍മീഡിയ ആക്രമണം വേദനിപ്പിക്കുന്നെന്ന് 'ഇഷ്കി'ന്‍റെ സംവിധായകന്‍

By

Published : Nov 27, 2019, 1:57 PM IST

മലയാളചിത്രം വെയിലിന്‍റെ അണിയറപ്രവര്‍ത്തകരും നടന്‍ ഷെയ്ന്‍ നിഗവും തമ്മിലുള്ള തര്‍ക്കങ്ങള്‍ വിവാദമായിക്കൊണ്ടിരിക്കെ ഷെയ്നിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇഷ്കിന്‍റെ സംവിധായകന്‍ അനുരാജ് മനോഹര്‍. ഇഷ്ക് സിനിമയുടെ ഷൂട്ടിങിനിടെയുണ്ടായ അനുഭവങ്ങളാണ് അനുരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിങിനിടയില്‍ അമിതമായ ജോലിഭാരം കൊണ്ട് ഷെയ്ന്‍ തലകറങ്ങി വീണെന്നും ചിത്രീകരണം തുടങ്ങിയ ആദ്യ ദിനങ്ങളില്‍ ഷെയ്നിനെ ആത്മവിശ്വാസക്കുറവ് അലട്ടിയിരുന്നുവെന്നും പറയുന്ന അനുരാജ് പിന്നീട് ഷെയ്‌നിനൊപ്പമുള്ള ചിത്രീകരണം തീര്‍ത്തും സുഖകരമായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ ഷെയ്‌നിന് എതിരെ വരുന്ന പേര്‍സണല്‍ അറ്റാക്കുകള്‍ വേദനിപ്പിക്കുന്നു. പ്രശ്‌നങ്ങള്‍ ഒരു ടേബിളിന്‍റെ ഇരുവശത്തുമിരുന്ന് ബന്ധപ്പെട്ടവര്‍ രമ്യമായി പരിഹരിക്കും എന്നാണ് വിശ്വസിക്കുന്നത്. വ്യക്തിപരമായ കോംപ്ലക്‌സുകള്‍ വെടിഞ്ഞ് ഇരുപക്ഷവും സിനിമക്ക് വേണ്ടി ഒന്നിക്കണമെന്നും അനുരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഇഷ്ക്. ഷെയ്ന്‍ നിഗമായിരുന്നു ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. അനുകാലിക വിഷയം ചര്‍ച്ച ചെയ്ത ചിത്രം തീയേറ്ററിലും മികച്ച വിജയം നേടിയിരുന്നു. അനുരാജ് മനോഹറിന്‍റെ കന്നി സംവിധാന സംരംഭമായിരുന്നു ഇഷ്ക്.

ABOUT THE AUTHOR

...view details