സംവിധായകന് മിഥുന്‍ മാനുവല്‍ തോമസിനുള്ള വിഷുസമ്മാനം. "ഞങ്ങളുടെ കണിക്കൊന്ന..!! മകൻ..!! ആദ്യകുട്ടി..!!" എന്ന ക്യാപ്‌ഷനോടെ തനിക്കും ഭാര്യ ഫിബിയ്ക്കും ആണ്‍കുഞ്ഞ് പിറന്ന സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ മിഥുന്‍ പങ്കുവച്ചു. വിഷുവിന് തലേ ദിവസം വന്ന പുതിയ അതിഥിയുടെ ഫോട്ടോയും പോസ്റ്റിനൊപ്പം മിഥുൻ ഉൾപ്പെടുത്തിയിട്ടുണ്ട്. 2018ലായിരുന്നു മിഥുന്‍ മാനുവല്‍ തോമസും ഡോ. ഫിബി കൊച്ചുപുരക്കലും തമ്മിലുള്ള വിവാഹം നടന്നത്. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ആയിരുന്നു വിവാഹം.
മിഥുന് മാനുവല്‍ തോമസിന് വിഷു സമ്മാനം; ആശംസകളേകി ആരാധകരും സുഹൃത്തുക്കളും - happiness in becoming a father
തനിക്കും ഭാര്യ ഫിബിയ്ക്കും കുഞ്ഞ് പിറന്ന സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ മിഥുന്‍ മാനുവല്‍ തോമസ് പങ്കുവച്ചു
മിഥുന്‍ മാനുവല്‍ തോമസിനുള്ള വിഷുസമ്മാനം
സംവിധായകരായ രഞ്ജിത്ത് ശങ്കര്‍, സക്കറിയ തുടങ്ങി നിരവധി പ്രമുഖർ മിഥുന് ആശംസകളേകി കമന്‍റ് ചെയ്‌തു. ഈ വർഷത്തെ ആദ്യ ഹിറ്റും മലയാളത്തിലെ സൂപ്പർ ത്രില്ലർ ചിത്രവുമായ അഞ്ചാം പാതിരയിലെ ഡയലോഗ് പരാമർശിച്ചും ചിലർ സംവിധായകന് അഭിനന്ദനങ്ങൾ നേർന്നു. ഇനി ഉറക്കമില്ലാത്ത രാത്രികളാകും എന്നാണ് ചിലർ രസകരമായി കമന്‍റ് ചെയ്‌തത്.