കിരീടവും, ചെങ്കോലും, ഭരതവും, അമരവും മലയാളിക്ക് സമ്മാനിച്ച് തിരശീലക്ക് പിന്നിലേക്ക് മറഞ്ഞുപോയ അതുല്യപ്രതിഭയാണ് ലോഹിതദാസ്. ലോഹി ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അവയില്‍ ഭൂരിപക്ഷം ആളുകള്‍ക്കും പ്രിയപ്പെട്ട കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന്‍. ഉള്ളില്‍ ഒരു നോവോടുകൂടി മാത്രമെ സേതുമാധവനെ സിനിമാപ്രേമികള്‍ക്ക് ഓര്‍ക്കാന്‍ സാധിക്കൂ... ഇപ്പോള്‍ ലോഹിതദാസിന്‍റെ മകന്‍ വിജയ്‌ശങ്കര്‍ ലോഹിതദാസ്, സേതുമാധവനോട് തനിക്കുള്ള അടുപ്പത്തെ കുറിച്ച് മനോഹരമായ വരികളിലൂടെ വിവരിച്ചിരിക്കുകയാണ്...
'സേതുമാധവനോട് കുറച്ച് കരുണ കാണിക്കാമായിരുന്നു...' മനോഹരമായ എഴുത്തുമായി വിജയ്‌ശങ്കര്‍ ലോഹിതദാസ് - director lohithadas son vijay shankar
മോഹന്‍ലാല്‍ കഥാപാത്രമായ സേതുമാധവനെ താന്‍ ഏറെ ഇഷ്ടപ്പെടാനുള്ള കാരണമാണ് ലോഹിതദാസിന്‍റെ മകന്‍ വിജയ്‌ശങ്കര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചിരിക്കുന്നത്
!['സേതുമാധവനോട് കുറച്ച് കരുണ കാണിക്കാമായിരുന്നു...' മനോഹരമായ എഴുത്തുമായി വിജയ്‌ശങ്കര്‍ ലോഹിതദാസ് വിജയ്‌ശങ്കര്‍ ലോഹിതദാസ് വിജയ്‌ശങ്കര്‍ ലോഹിതദാസ് ഫേസ്ബുക്ക് പോസ്റ്റ് വിജയ്‌ശങ്കര്‍ ലോഹിതദാസ് കിരീടം വിജയ്‌ശങ്കര്‍ ലോഹിതദാസ് സേതുമാധവന്‍ പോസ്റ്റ് ലോഹിതദാസ് സേതുമാധവന്‍ കഥാപാത്രം ചെങ്കോല്‍ സിനിമ director lohithadas son vijay shankar vijay shankar lohithadas post](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7249394-646-7249394-1589803310335.jpg)
മോഹന്‍ലാല്‍ കഥാപാത്രത്തെ തന്‍റെ ജീവിതത്തോട് താരതമ്യം ചെയ്തിരിക്കുകയാണ് കുറിപ്പിലൂടെ വിജയ്‌ശങ്കര്‍. ഒപ്പം താന്‍ ഏറെ ആരാധിക്കുന്ന സേതുമാധവനെ അനശ്വരമാക്കിയ മോഹന്‍ലാല്‍ ലോക്ക് ഡൗണ്‍ കാലത്ത് ഫോണ്‍വിളിച്ച് സുഖവിവരം അന്വേഷിച്ചതിന്‍റെ സന്തോഷവും വിജയ്‌ശങ്കര്‍ കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം കുറിപ്പ് വൈറലായി കഴിഞ്ഞു. മനോഹരമായ എഴുത്ത് എന്നാണ് വിജയ്‌ശങ്കറിന് ലഭിച്ച കമന്‍റുകള്‍. കഥകേള്‍ക്കും പോലെ മനോഹരമായിരുന്നു കുറിപ്പെന്നും അച്ഛന്‍റെ പാത പിന്‍തുടര്‍ന്ന് നല്ല കഥകള്‍ക്ക് ജന്മം നല്‍കണമെന്നും ചിലര്‍ കുറിച്ചു.