എറണാകുളം: ഐഎഫ്എഫ്കെ കൊച്ചി പതിപ്പിന്‍റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സലിംകുമാറിനോട് ഇന്നലെ സംസാരിച്ചിരുന്നുവെന്നും, പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരുന്നതെന്നും സലിം കുമാറിന് എന്തെങ്കിലും രാഷ്ട്രീയതാല്‍പര്യം ഉണ്ടാകുമെന്നും കമൽ പറഞ്ഞു. അതേസമയം ഷാജി.എൻ.കരുണിനെ ഒഴിവാക്കിയെന്നത് തെറ്റിദ്ധാരണ ജനകമായ വാർത്തയാണെന്നും ചില വ്യക്തികളോടുള്ള പ്രശ്നത്തിന്‍റെ പേരിൽ അക്കാദമിയുമായി സഹകരിക്കാത്തത് ശരിയല്ലെന്നും ഷാജി.എൻ.കരുണന് ആറ് തവണ മെയിൽ അയച്ചിരുന്നുവെന്നും സംസ്ഥാന അവാർഡ് വേദിയിൽ വെച്ചും ഐഎഫ്‌എഫ്‌കെയിലേക്ക് ക്ഷണിച്ചുവെന്നും കമൽ വ്യക്തമാക്കി.
'സലിംകുമാറിന് എന്തെങ്കിലും രാഷ്ട്രീയ താല്‍പര്യം ഉണ്ടാകും' വിവാദങ്ങള്‍ക്ക് മറുപടിയുമായി കമൽ - director kamal response news
സലിംകുമാറിനോട് ഇന്നലെ സംസാരിച്ചിരുന്നുവെന്നും, പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരുന്നതെന്നും സലിം കുമാറിന് എന്തെങ്കിലും രാഷ്ട്രീയതാല്‍പര്യം ഉണ്ടാകുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു
'സലിംകുമാറിന് എന്തെങ്കിലും രാഷ്ട്രീയതാല്‍പര്യം ഉണ്ടാകും' വിവാദങ്ങളില്‍ മറുപടിയുമായി കമൽ
മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിമർശനം രാഷ്ട്രീയപരമാണന്നും കമൽ പറഞ്ഞു. 'എന്‍റെ രാഷ്ട്രീയം മുല്ലപ്പള്ളിക്ക് അറിയാം. മുല്ലപ്പള്ളി മുമ്പും അക്കാദമിയുടെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോൾ ഇങ്ങനെ പല വിമർശനങ്ങളും വരും' കമല്‍ കൂട്ടിച്ചേര്‍ത്തു. 25-ാമത് മേളയുടെ പ്രതീകമായി സംവിധായകൻ കെ.ജി ജോർജിന്‍റെ നേതൃത്വത്തിൽ 25 ചലച്ചിത്ര പ്രവർത്തകർ തിരി തെളിയിച്ചാകും മേളയുടെ കൊച്ചി എഡിഷന്‍റെ ഉദ്ഘാടനം നടക്കുക.
Last Updated : Feb 17, 2021, 12:11 PM IST