കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച് സംസ്ഥാനത്തിന്‍റെ അഭിമാനമായി മാറിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ കുറിച്ച് യുവ സംവിധായകന്‍ ജൂഡ് ആന്‍റണി എഴുതിയ കുറിപ്പ് വൈറലാകുന്നു. ബിബിസി ചാനലിന് ആരോഗ്യമന്ത്രി നല്‍കിയ അഭിമുഖത്തെ കുറിച്ചാണ് ജൂഡിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. കൊവിഡിനെതിരെ കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് ബിബിസി ചാനലിലൂടെ തത്സമയം ശൈലജ ടീച്ചര്‍ വിശദീകരിച്ചത്. ഭാഷയുടെ ഉച്ചാരണത്തിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്നാണ് ജൂഡ് ശൈലജ ടീച്ചറെ കുറിച്ച് എഴുതിയത്. ശൈലജ ടീച്ചര്‍ അഭിമാനമെന്നും എഴുതിയിട്ടുണ്ട്.
ഷൈലജ ടീച്ചറെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ജൂഡ് ആന്‍റണി ജോസഫ് - director jude antony joseph facebook post
ബിബിസി ചാനലിന് ആരോഗ്യമന്ത്രി നല്‍കിയ അഭിമുഖത്തെ കുറിച്ചാണ് ജൂഡിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
'മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണ രീതിയെ പുച്ഛിച്ച് മല്ലൂസ് എന്നൊരു വിളിയുണ്ടായിരുന്നു. മലയാളം മീഡിയം വിദ്യാർഥിയായിരുന്ന ഞാൻ അത്തരം കളിയാക്കലുകൾ കുറെ കേട്ടിട്ടുണ്ട്. ഇപ്പോൾ ശൈലജ ടീച്ചറുടെ ബിബിസി ഇന്‍റര്‍വ്യൂ കണ്ടു. ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം... പ്രവൃത്തിയിലാണ്. ഷൈലജ ടീച്ചർഅഭിമാനം' ഇതായിരുന്നു ജൂഡിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
അവതാരികയുടെ ചോദ്യങ്ങള്‍ മനോഹരമായ ഇംഗ്ലീഷില്‍ കേരള മോഡല്‍ കൊവിഡ് പ്രതിരോധം വിവരിച്ച ആരോഗ്യമന്ത്രിയുെട വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.