സൂര്യ ശിവകുമാര്‍ നായകനായ ഏറ്റവും പുതിയ ചിത്രം സൂരരെ പോട്ര് തിയേറ്റര്‍ റിലീസ് ഒഴിവാക്കി ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തുന്നുവെന്നത് വലിയ വാര്‍ത്തയായിരുന്നു. ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 30 മുതല്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുമെന്ന് സൂര്യ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ വിഷയത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിങ്കം സീരിസുകളടക്കം നിരവധി ഹിറ്റുകള്‍ തമിഴിന് സമ്മാനിച്ച സംവിധായകന്‍ ഹരി. ഓണ്‍ലൈൻ റിലീസില്‍ നിന്ന് സൂര്യ പിന്മാറണമെന്നറിയിച്ച് ഹരി തുറന്ന കത്ത് എഴുതി.
സൂരരെ പോട്ര് ഓണ്‍ലൈനില്‍ റിലീസ് ചെയ്യരുതെന്ന് സൂര്യയോട് സംവിധായകന്‍ ഹരി - Director Hari writes to Suriya
ഓണ്‍ലൈൻ റിലീസില്‍ നിന്ന് സൂര്യ പിന്മാറണമെന്നാണ് സംവിധായകന്‍ ഹരി കത്തിലൂടെ ആവശ്യപ്പെടുന്നത്
'ബഹുമാനപ്പെട്ട ശ്രീ സൂര്യക്ക്... താങ്കളുമായി ഒന്നിച്ച് ജോലി ചെയ്‍ത സ്വാതന്ത്ര്യത്തില്‍ ചില കാര്യങ്ങള്‍ പറയട്ടെ... ഒരു ആരാധകനായി താങ്കളുടെ സിനിമ തിയേറ്ററില്‍ കാണുന്നതാണ് എനിക്ക് സന്തോഷം. ഒടിടിയില്‍ കാണുന്നത് അല്ല. നമ്മള്‍ ഒന്നിച്ച് ചെയ്‍ത സിനിമകള്‍ക്ക് തിയേറ്ററില്‍ ആരാധകരില്‍ നിന്ന് കിട്ടിയ കയ്യടികളാലാണ് നമ്മള്‍ ഇത്രയും ഉയരത്തില്‍ ഇരിക്കുന്നത്. അത് മറക്കേണ്ട. സിനിമ എന്ന തൊഴില്‍ നമുക്ക് ദൈവമാണ്. ദൈവം എല്ലായിടത്തും ഉണ്ടായിരിക്കാം. പക്ഷേ തിയേറ്റര്‍ എന്ന ക്ഷേത്രത്തില്‍ ഇരിക്കുമ്പോഴാണ് അതിന് മതിപ്പ്. സംവിധായകര്‍ക്കും അവരുടെ ക്രിയാത്മകതയ്‍ക്കും പ്രശസ്‍തിയും പേരും ലഭിക്കുന്നത് അപ്പോഴാണ്. നിര്‍മാതാക്കളുടെ ബുദ്ധിമുട്ടുകള്‍ നഷ്‍ടങ്ങള്‍ എന്നിവ മനസ്സിലാക്കിയവനാണ് ഞാൻ. എന്നിരുന്നാലും താങ്കളുടെ തീരുമാനം പുന:പരിശോധിച്ചാല്‍, സിനിമ ഉള്ളിടത്തോളം കാലം താങ്കളുടെ പേരും പ്രശസ്‍തിയും നിലനില്‍ക്കും' ഇതായിരുന്നു ഹരിയുടെ കത്ത്.
ഇരുതി സുട്രുവിന് ശേഷം സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക.