തൂത്തുക്കുടിയിലെ കസ്റ്റഡി മരണത്തിൽ സിനിമാരംഗത്തെ പ്രമുഖരും ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുകയാണ്. പൊലീസിനെ പ്രകീര്‍ത്തിച്ച് അഞ്ച് സിനിമകൾ തയ്യാറാക്കിയതിൽ കുറ്റബോധം തോന്നുന്നു എന്നാണ് തമിഴ് ചലച്ചിത്ര സംവിധായകൻ ഹരി ഗോപാലകൃഷ്‌ണൻ പ്രതികരിക്കുന്നത്. ബോക്‌സ് ഓഫീസ് ഹിറ്റുകളായ സിങ്കം, സാമി സിനിമകളുടെയും അവയുടെ തുടർഭാഗങ്ങളുടെയും സംവിധാനം ഹരിയായിരുന്നു. ഈ ചിത്രങ്ങളിൽ സൂര്യ, വിക്രം താരങ്ങൾ ഗംഭീരമാക്കിയ നായക വേഷങ്ങളിലൂടെ അഴിമതിക്കും കുറ്റകൃത്യങ്ങൾക്കും എതിരെ പോരാടുന്ന പൊലീസുകാരെയാണ് സംവിധായകൻ പരിചയപ്പെടുത്തിയത്. എന്നാൽ, താൻ സംവിധാനം ചെയ്‌ത പൊലീസ് സിനിമകളെ കുറിച്ച് കുറ്റബോധം തോന്നുന്നുവെന്ന് സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പിലൂടെ ഹരി അറിയിച്ചു.
പൊലീസ് സിനിമകൾ ചെയ്‌തതിൽ കുറ്റബോധം: തൂത്തുക്കുടി കസ്റ്റഡി മരണത്തെ അപലപിച്ച് സംവിധായകൻ ഹരി - justice for jayaraj
താൻ സംവിധാനം ചെയ്‌ത അഞ്ച് പൊലീസ് സിനിമകളെ കുറിച്ച് കുറ്റബോധം തോന്നുന്നുവെന്നാണ് സംവിധായകൻ ഹരി അറിയിച്ചത്.
സംവിധായകൻ ഹരി
പൊലീസ് ആക്രമണത്തിൽ സാത്താങ്കുളം സ്വദേശികളായ ജയരാജും മകൻ ജെ. ബെനിക്സും കൊല്ലപ്പെട്ടതിനെ അപലപിച്ചാണ് ഹരി ഗോപാലകൃഷ്‌ണൻ രംഗത്തെത്തിയത്. സംവിധായകന്‍റെ കുറിപ്പിന് നിരവധി പേർ ഇതിനകം തന്നെ പിന്തുണ അറിയിച്ചിട്ടുണ്ട്.