കേരളം

kerala

അവിടെ കുംഭമേള, ഇവിടെ തൃശൂർ പൂരം: വിമർശനവുമായി ഡോ ബിജു

By

Published : Apr 18, 2021, 1:25 PM IST

കുംഭമേളയോട് താരതമ്യപ്പെടുത്തിയാണ് കേരളത്തിൽ തൃശൂർ പൂരം നടത്തുന്നതിനെതിരെ സംവിധായകൻ ഡോ. ബിജു പ്രതികരിച്ചത്.

അവിടെ കുംഭമേള ഡോ ബിജു വാർത്ത  ഇവിടെ തൃശൂർ പൂരം ഡോ ബിജു വാർത്ത  ഹരിദ്വാർ കുംഭമേള കൊറോണ വാർത്ത  ബിജു ദാമോദരൻ സംവിധായകൻ വാർത്ത  thrissur pooram director dr biju news latest  director dr biju kumbh mela latest news  dr biju biju damodaran news latest  dr biju thrissur pooram corona spike news
അവിടെ കുംഭമേള, ഇവിടെ തൃശൂർ പൂരം

രാജ്യത്ത് കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേള ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു. പിന്നാലെ കുംഭമേള പ്രതീകാത്മകമായി നടത്താമെന്ന് പ്രധാനമന്ത്രിയും നിർദേശിച്ചു. ഇപ്പോഴിതാ, ഹരിദ്വാറിലെ കുംഭമേള പോലെ അപകടമാണ് തൃശൂർ പൂരമെന്ന് ദേശീയ അവാർഡ് ജേതാവും സംവിധായകനുമായ ഡോ. ബിജു പറയുന്നു.

കൊവിഡ് വ്യാപനത്തിനിടയിലും തൃശൂർ പൂരം നടത്താനുള്ള അധികൃതരുടെ നീക്കത്തിനെതിരെയാണ് സംവിധായകന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പിന് പിന്നാലെ ഒരിടത്ത് കുംഭ മേളയും മറ്റൊരിടത്ത് തൃശൂർ പൂരവും. ഇതിന് പിന്നിലുള്ളവരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളുമാണ് യഥാർഥ വൈറസുകളെന്നും സംവിധായകന്‍ ബിജു ദാമോദരൻ വിമർശിച്ചു.

"ഇലക്ഷൻ മാമാങ്കം കഴിഞ്ഞു... ഇനി.... അവിടെ കുംഭ മേള... ഇവിടെ തൃശൂർ പൂരം.... എന്തു മനോഹരമായ നാട്.... ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്.... ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ... കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം..." സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details