കേരളം

kerala

ETV Bharat / sitara

ആടുതോമയുടെ സ്രഷ്ടാവിന്‍റെ ഒന്നാം വയസിലെ ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ - bhadran shared old photo

തന്‍റെ ഒന്നാം വയസിലെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ ഭദ്രന്‍. പിറന്നാള്‍ ദിനത്തിലാണ് ഒന്നാം പിറന്നാളിന്‍റെ ഓര്‍മകളുമായി അദ്ദേഹം എത്തിയത്

director bhadran shared old photo  സംവിധായകന്‍ ഭദ്രന്‍  ഭദ്രന്‍ പിറന്നാള്‍  ഭദ്രന്‍ ഫോട്ടോകള്‍  bhadran shared old photo  bhadran movies
ആടുതോമയുടെ സൃഷ്ടാവിന്‍റെ ഒന്നാം വയസിലെ ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

By

Published : Nov 22, 2020, 10:37 PM IST

സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ്, വെള്ളിത്തിര, ഉടയോന്‍, ഒളിമ്പ്യന്‍ അന്തോണി ആദം, യുവതുര്‍ക്കി, അങ്കിള്‍ ബണ്‍ എന്നീ സിനിമകള്‍ സമ്മാനിച്ച് മലയാളിക്ക് പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഭദ്രന്‍. തന്‍റെ സിനിമാ ജീവിതം കൊണ്ട് അദ്ദേഹം പതിനഞ്ച് സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്‌തിട്ടുള്ളത്. പക്ഷെ സിനിമാപ്രേമിക്ക് പ്രിയപ്പെട്ട സംവിധായകരുടെ ലിസ്റ്റില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം ഒന്നാമത് തന്നെയാണ്.

ഇപ്പോള്‍ അദ്ദേഹം തന്‍റെ ഒന്നാം വയസിലെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. പിറന്നാള്‍ ദിനത്തിലാണ് ഒന്നാം പിറന്നാളിന്‍റെ ഓര്‍മകളുമായി അദ്ദേഹം എത്തിയത്. 'ഞാൻ പിറന്ന് ഒരു വയസ് തികഞ്ഞ അന്ന്... ഒരു ഫോട്ടോ ഫ്ലാഷിന് മുന്നിൽ... എന്‍റെ വലത് കരങ്ങളിലെ ആ രണ്ട് വിരൽത്തുമ്പുകൾ ആരുടെതെന്ന് ഇന്നും അജ്ഞാതം... അത് എന്നെ പരിപാലിക്കുന്ന ദൈവത്തിന്‍റെ കരസ്പർശമായി ഞാൻ കരുതുന്നു...' എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ഭദ്രന്‍ കുറിച്ചത്. നിരവധിപേരാണ് പ്രിയ സംവിധായകന് പിറന്നാള്‍ ആശംസിക്കുന്നത്. 2005ല്‍ റിലീസ് ചെയ്‌ത മോഹന്‍ലാല്‍ ചിത്രം 'ഉടയോന്‍' ആണ് അവസാനമായി തിയേറ്ററുകളിലെത്തിയ ഭദ്രന്‍ ചിത്രം.

ABOUT THE AUTHOR

...view details