മരട് വിഷയത്തിൽ ഭിന്നാഭിപ്രായമാണ് പലർക്കും. രാജ്യത്ത് ആദ്യമായി കൂറ്റൻ കെട്ടിടങ്ങൾ നിമിഷങ്ങൾക്കകം തകർന്നുവീണ നിമിഷം ഒരേ സമയം കൗതുകവും മറു വശത്ത് വേദനയുമാണ് നല്‍കിയത് . എന്നാൽ, അഴിമതികൾക്ക് മുകളിൽ നിയമത്തെ മറന്ന് പടുതുയർത്തുന്ന പലര്‍ക്കുമുള്ള മുന്നറിയിപ്പാണിതെന്ന് പറയുകയാണ് സംവിധായകൻ ഭദ്രൻ.
'മരട്' മനസാക്ഷിയെ വിറ്റു തിന്നുന്നവർക്കുള്ള മുന്നറിയിപ്പെന്ന് ഭദ്രൻ
'മനസാക്ഷിയെ' വിറ്റു തിന്നുന്നവർ അധ്വാനിക്കുന്നവരെ കൂടി നിയമ ലംഘനത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്‌തത്. ഇതിൽ ബലിയാടാകുന്നത് നമ്മളോരൊരുത്തരുമാണെന്നും സംവിധായകൻ ഭദ്രൻ പറഞ്ഞു.
'മനസാക്ഷിയെ' വിറ്റു തിന്നുന്നവർ അധ്വാനിക്കുന്നവരെ കൂടി നിയമ ലംഘനത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്‌തത്. മരട് ഫ്ലാറ്റ് തകർന്നപ്പോൾ മനസ് പിടഞ്ഞെങ്കിലും ഇതൊരുമുന്നറിയിപ്പാണെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. "ഈ അസ്ഥിപഞ്ചരം കാണുമ്പോൾ ആർക്കൊക്കയോ വേണ്ടി മനസ് പിടയുന്നുണ്ട്, എങ്കിലും ഇതു ഒരു മുന്നറിയിപ്പാണ്! "മനസാക്ഷിയെ" വിറ്റു തിന്നുന്ന നാറികൾ, അധ്വാനിച്ച കരങ്ങളെ വ്യാമോഹിപിച്ചു കൊണ്ട് നിയമ ലംഘനത്തിന് പ്രേരിപ്പിക്കും, അവരുടെ "സത്യങ്ങൾ" ഇതുപോലെ പൊട്ടിപ്പൊളിഞ്ഞു ഭസ്മമാകും!!" എന്നാൽ, ഇതിൽ ബലിയാടാകുന്നത് നമ്മളോരൊരുത്തരുമാണെന്നും ഭദ്രൻ കുറിപ്പിലൂടെ വ്യക്തമാക്കി.
ജൂതനാണ് ഭദ്രന്‍റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. മലയാളസിനിമയുടെ പ്രിയ സംവിധായകൻ ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരുന്ന ചിത്രത്തിൽ സൗബിനാണ് നായകനാകുന്നത്. ജൂതന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലർ കൂടിയാണ് .