മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ വീടുവിട്ട് ഇറങ്ങി താരരാജാവിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചൊരു നിമിഷം തന്‍റെ ജീവിതത്തിലുണ്ടായിരുന്നുവെന്ന് യുവസംവിധായകനും സത്യന്‍ അന്തിക്കാടിന്‍റെ മകനുമായ അനൂപ് സത്യന്‍. ഫേസ്ബുക്കില്‍ നടന്‍ മോഹന്‍ലാലിനെ കുറിച്ചുള്ള തന്‍റെ രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു അനൂപ് സത്യന്‍. നിമിഷങ്ങള്‍ക്കകം കുറിപ്പ് വൈറലായി. മോഹൻലാലിനെ നായകനാക്കി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത ആളാണ് സത്യൻ അന്തിക്കാട്.
'1993... അന്തിക്കാട്: ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനുമായി ആശയപരമായി ചില തര്‍ക്കങ്ങളും വഴക്കുണ്ടാവുകയും മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അച്ഛന് ഇത് തമാശയായി തോന്നി. അച്ഛന്‍ ഉടനെ തന്നെ മോഹന്‍ലാലിനെ വിളിച്ചു. എന്‍റെ കയ്യില്‍ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു. ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള പക്വത എനിക്കന്ന് ആയിരുന്നില്ല. കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.