കേരളം

kerala

ETV Bharat / sitara

'ശശി,അതുമതി,കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട'; 'രാമസിംഹന്‍ അലികാക്ക'യില്‍ ട്രോള്‍ മഴ - Ali Akbar quits Islam religion

Ramasimhan Alikakka trolls : സംവിധായകന്‍ അലി അക്‌ബറുടെ മതം മാറ്റത്തിലും പുതിയ പേരിടലിലും ട്രോള്‍ മഴ

Ramasimhan Alikakka trolls  Alikakka trolls viral in social media  രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍  Trolls on Ali Akbar  Ali Akbar quits Islam religion  Latest Malayalam Celebrity trolls
'ശശി,അതുമതി,കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട'; 'രാമസിംഹന്‍ അലികാക്ക'യില്‍ ട്രോള്‍ മഴ

By

Published : Dec 11, 2021, 3:10 PM IST

Trolls on Ali Akbar : മതം മാറല്‍ പ്രഖ്യാപനം നടത്തിയ സംവിധായകന്‍ അലി അക്‌ബറിന്‍റെ വാര്‍ത്തകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ഇസ്ലാം മതം ഉപേക്ഷിച്ചതിന് പിന്നാലെ അദ്ദേഹം പേരും മാറ്റിയിരുന്നു. പുതിയ പേര് രാമസിംഹന്‍ എന്നാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്‌കാരത്തില്‍ ജീവിക്കുമെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചിരുന്നു.

രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍
രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍

'Ramasimhan Alikakka' trolls : സംവിധായകന്‍റെ മതം മാറ്റത്തിലും പുതിയ പേരിടലിലും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. 'രാമസിംഹന്‍ അലികാക്ക' എന്ന പേരിലാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.

രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍
രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍

Ali Akbar quits Islam religion : സംയുക്‌ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്‌ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വന്ന പലരുടെയും പ്രതികരണങ്ങളില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ബിപിന്‍ റാവത്തിന്‍റെ മരണ വാര്‍ത്തയ്‌ക്ക് താഴെ ചിരിക്കുന്ന ഇമോജികളിട്ട ആളുകളോടുള്ള തന്‍റെ ഉത്തരമാണ്‌ മതം ഉപേക്ഷിക്കാനുള്ള തീരുമാനമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ പ്രതികരിച്ച സംവിധായകന്‍റെ ഫേസ്‌ബുക്ക് അക്കൗണ്ടിന് 30 ദിവസത്തെ വിലക്കേര്‍പ്പെടുത്തി.

രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍
രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍

Also Read : Ali Akbar quits Islam : 'ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നു'; അലി അക്‌ബര്‍ ഇനി മുതല്‍ രാമസിംഹന്‍

'മരണവാര്‍ത്തയില്‍ സ്‌മൈല്‍ ഇമോജി ഇട്ടവര്‍ക്കെതിരെ സംസാരിച്ച് അഞ്ച് മിനിറ്റിനകം അക്കൗണ്ട് ബ്ലോക്ക് ആയി. ഇത് അംഗീകരിക്കാന്‍ പറ്റില്ല. ഇതിനോട് യോജിക്കാനും പറ്റില്ല. അതുകൊണ്ട് ഞാന്‍ എന്‍റെ മതം ഉപേക്ഷിക്കുന്നു. എനിക്കോ കുടുംബത്തിനോ ഇനി മതമില്ല. ഇന്ന് മുതല്‍ ഞാന്‍ മുസ്ലിം അല്ല. ഭാരതീയനാണ്. ഞാനും എന്‍റെ കുടുംബവും ഭാരതീയരാണ്. ജന്മം കൊണ്ട് എനിക്ക് കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുകയാണ്. ഭാര്യയുമായി വിശദമായി സംസാരിച്ചതിന് ശേഷമെടുത്ത തീരുമാനമാണ്.' - ഫെയ്‌സ്‌ബുക്ക് ലൈവില്‍ അലി അക്‌ബര്‍ പറഞ്ഞു.

രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍
രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍
രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍
രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍
രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍
രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍
രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍
രാമസിംഹന്‍ അലികാക്കയെ അലക്കി ട്രോളന്‍മാര്‍

ABOUT THE AUTHOR

...view details