ദിലീപിനെ പ്രധാന കഥാപാത്രമാക്കി സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്‍റായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനുശ്രീ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഷാദ് കോയ, അജീഷ് ഒ.കെ, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ക്രിസ്മസ് പപ്പാഞ്ഞിയായി ദിലീപ്; മൈ സാന്‍റാ ഫസ്റ്റ്ലുക്ക് പോസ്റ്ററെത്തി - മൈ സാന്‍റാ
സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്‍റായില്‍ അനുശ്രീയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ക്രിസ്മസ് പപ്പാഞ്ഞിയായി ദിലീപ്; മൈ സാന്‍റാ ഫസ്റ്റ്ലുക്ക് പോസ്റ്ററെത്തി
തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് നിര്‍മാതാക്കളില്‍ ഒരാളായ നിഷാദ് കോയ. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് വിദ്യാസാഗറാണ്. നവാഗതനായ ജെമിന്‍ സിറിയക് കഥയും തിരക്കഥയും സംഭാഷണമൊരുക്കുന്ന ചിത്രം വാള്‍ പോസ്റ്റര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന പുതിയ കമ്പനിയാണ് നിര്‍മിക്കുന്നത്. ജാക്ക് ആന്‍റ് ഡാനിയലാണ് ദിലീപിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.