മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങൾ കുടുംബസമേതം ഓണമാഘോഷിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കൂട്ടത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് ദിലീപിന്‍റെ മകൾ മീനാക്ഷിയും ഇളയമകൾ മഹാലക്ഷ്‌മിയും ഒന്നിച്ച് അത്തപ്പൂക്കളം ഇടുന്ന ചിത്രമായിരുന്നു.
ഇപ്പോഴിതാ, നടൻ ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുടുംബചിത്രവും വൈറലാവുകയാണ്. ദിലീപും ഭാര്യ കാവ്യ മാധവനും മീനാക്ഷിയും മഹാലക്ഷ്‌മിയും ഒന്നിച്ചുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്‌തത്.
ബ്ലാക്ക് ആൻഡ് ബ്ലൂ കോമ്പോയിലുള്ള വസ്‌ത്രം ധരിച്ച് നാലുപേരും പുഞ്ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്യുകയാണ്. ചിത്രത്തിൽ ലോലിപോപ്പ് നുണയുന്ന തന്‍റെ കുഞ്ഞനുജത്തിയെ എടുത്ത് നിൽക്കുന്ന മീനാക്ഷിയെയും കാണാം.