ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'. നർമത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ദേശീയ പുരസ്ക്കാര ജേതാവായ സജീവ് പാഴൂരാണ് തയ്യാറാക്കിയിരിക്കുന്നത്. ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, റിയാസ് മറിമായം, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഉർവശി, അനുശ്രീ എന്നവരാണ് മറ്റ് താരങ്ങൾ.
വേറിട്ട ഗറ്റപ്പിൽ ഞെട്ടിച്ച് ദിലീപ്; 'കേശു ഈ വീടിന്റെ നാഥൻ' പോസ്റ്റർ പുറത്തിറങ്ങി - Dileep new film
നർമത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നാദിർഷയാണ്.
കേശു ഈ വീടിന്റെ നാഥൻ
നാദ് ഗ്രൂപ്പ് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്,നാദിർഷ എന്നിവരുടെ വരികൾക്ക് നാദിഷ തന്നെ സംഗീതം പകരുന്നു. കൊച്ചി, പഴനി, മധുര, രാമേശ്വരം, കാശി തുടങ്ങിയ സ്ഥലങ്ങളിലാണ് കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ ചിത്രീകരണം.