കേരളം

kerala

ETV Bharat / sitara

'പൗഡർ സിൻസ് 1905' ന് വേണ്ടി ധ്യാനും അജുവും വീണ്ടും ഒന്നിക്കുന്നു - ധ്യാൻ ശ്രീനിവാസന്‍ വാര്‍ത്തകള്‍

രാഹുല്‍ കല്ലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിയെംസ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ സഹകരണത്തോടെ ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ അജു വര്‍ഗീസ്, വൈശാഖ് സുബ്രഹ്മണ്യം, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്

dhyan sreenivasan aju varghese news  powder since 1905 poster title news  movie powder since 1905 news  aju varghese new movie powder since 1905 news  dhyan sreenivasan news  dhyan sreenivasan films news  ധ്യാൻ ശ്രീനിവാസന്‍ അജു വർഗീസ് വാര്‍ത്തകള്‍  ധ്യാൻ ശ്രീനിവാസന്‍ വാര്‍ത്തകള്‍  പൗഡർ സിൻസ് 1905 സിനിമ വാര്‍ത്തകള്‍
'പൗഡർ സിൻസ് 1905' ന് വേണ്ടി ധ്യാനും അജുവും വീണ്ടും ഒന്നിക്കുന്നു

By

Published : Dec 21, 2020, 4:53 PM IST

ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന പുതിയ സിനിമ വരുന്നു. 'പൗഡർ സിൻസ് 1905' എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. അടി കപ്യാരേ കൂട്ടമണിയും ലവ് ആക്ഷന്‍ ഡ്രാമയുമടക്കം ധ്യാന്‍ അജു കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് പിറവിയെടുത്തിട്ടുള്ളത്. ധ്യാനിന്‍റെ ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഒരു സയന്‍സ് ലാബാണ് പോസ്റ്ററിന്‍റെ പശ്ചാത്തലം. രാഹുല്‍ കല്ലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിയെംസ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ സഹകരണത്തോടെ ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ അജു വര്‍ഗീസ്, വൈശാഖ് സുബ്രഹ്മണ്യം, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മനാഫാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഫാസില്‍ നസീര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് സംഗീതം പകരുന്നത്. രതിന്‍ ബാലകൃഷ്ണനാണ് എഡിറ്റര്‍. പ്രകാശന്‍ പറക്കട്ടെ, ഖാലി പേഴ്‌സ് ഓഫ് ദി ബില്യണേഴ്‌സ് എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ധ്യാനിന്‍റെ മറ്റ് ചിത്രങ്ങള്‍.

ABOUT THE AUTHOR

...view details