പരിയേറും പെരുമാള്‍ ചിത്രത്തിന്‍റെ സംവിധായകൻ മാരി ശെല്‍വരാജിന്‍റെ പുതിയ ചിത്രത്തിൽ നായകനാകുന്നത് ധ്രുവ് വിക്രം. കായിക പശ്ചാത്തലത്തിലായിരിക്കും തമിഴ് ചിത്രം തയ്യാറാക്കുന്നത്.
മാരി ശെൽവരാജിന്‍റെ പുതിയ ചിത്രത്തിൽ നായകൻ ധ്രുവ് വിക്രം - dhruv vikram's new film news
പരിയേറും പെരുമാള്‍ ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ച മാരി ശെല്‍വരാജിന്‍റെ പുതിയ ചിത്രത്തിൽ ധ്രുവ് വിക്രം നായകനാകും.
തെലുങ്കിലെ സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വർമയിലൂടെയാണ് ചിയാൻ വിക്രമിന്‍റെ മകൻ ധ്രുവ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തമിഴിൽ നിരൂപക പ്രശംസയും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണവും നേടിയ പരിയേറും പെരുമാൾ ചിത്രത്തിന്‍റെ സംവിധായകനൊപ്പമാണ് ധ്രുവിന്‍റെ പുതിയ ചിത്രമെന്നത് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നു.
അതേ സമയം, മാരി ശെൽവരാജിന്‍റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം ധനുഷ് നായകനായ കർണൻ ആണ്. ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു.