ആദിത്യ വർമയിലൂടെ സിനിമയിലേക്ക് കടന്നുവന്ന ചിയാൻ വിക്രമിന്‍റെ മകൻ ധ്രുവ് വിക്രമിന്‍റെ പുത്തൻ ചിത്രം സംവിധാനം ചെയ്യുന്നത് മാരി സെൽവരാജാണ്. പരിയേറും പെരുമാൾ, കർണൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് വ്യക്തമായ സ്ഥാനം കണ്ടെത്താൻ മാരി സെൽവരാജിന് സാധിച്ചിട്ടുണ്ട്.
കായിക പശ്ചാത്തലത്തിലാണ് ധ്രുവ്- മാരി സെൽവരാജ് ചിത്രം ഒരുങ്ങുന്നത്. തമിഴ്‌നാട്ടിലെ കബഡി താരങ്ങളുടെ യഥാർഥ ജീവിതസംഭവങ്ങൾ കോർത്തിണക്കി ഒരുക്കുന്ന ചിത്രത്തിനായി ധ്രുവ് വമ്പൻ തയ്യാറെടുപ്പിലാണെന്നാണ് പുതിയതായി വരുന്ന വാർത്തകൾ.
പ്രൊഫഷണൽ കബഡി താരങ്ങളാണ് ധ്രുവിനെ പരിശീലിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി നടൻ ദിവസേന ചെന്നൈയിൽ പരിശീലന ക്ലാസിലെത്തി കബഡി അഭ്യസിക്കുന്നുണ്ട്. ഒരു കബഡി താരത്തിനായി ശാരീരികമായും താരം തയ്യാറെടുക്കുന്നുവെന്നും പറയുന്നു.