ധീയും അറിവും ചേർന്ന് ആലപിച്ച എൻജോയ് എൻജാമി നവമാധ്യമങ്ങളിൽ ട്രെന്‍റിങ്ങിലാണ്. സന്തോഷ് നാരായണൻ നിർമിച്ച മ്യൂസിക്കൽ ആൽബം അവതരണത്തിലും അർഥതലങ്ങളിലും ശ്രദ്ധ നേടുകയും ചെയ്‌തു.
എൻജോയി എൻജാമിക്ക് ശേഷം ധീയും സന്തോഷ് നാരായണനും; കർണൻ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി - dhee santhosh narayanan song news
കർണൻ ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോയിൽ ധീയുടെ സാന്നിധ്യമുണ്ട്. ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ സന്തോഷ് നാരായണനും മകളും ഗായികയുമായ ധീയും ചേർന്നാണ്.
ഇപ്പോഴിതാ, ധനുഷിന്‍റെ കർണൻ ചിത്രത്തിലൂടെ ധീ- സന്തോഷ് നാരായണൻ കൂട്ടുകെട്ട് വീണ്ടുമെത്തുകയാണ്. സന്തോഷ് നാരായണൻ സംഗീത സംവിധാനം ചെയ്‌ത ചിത്രത്തിലെ "ഉട്രാദീങ്ക" എന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ലിറിക്കൽ വീഡിയോയിലും ധീയുടെ സാന്നിധ്യമുണ്ട്. സന്തോഷ് നാരായണനും മകളും ഗായികയുമായ ധീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നതും. കർണൻ ചിത്രത്തിന്‍റെ സംവിധായകൻ മാരി സെൽവരാജാണ് പാട്ടിന്‍റെ വരികൾ എഴുതിയിരിക്കുന്നത്.
ധനുഷിന്‍റെ നായികയായി രജിഷ വിജയനും കൂടാതെ, യോഗി ബാബു, നടരാജ്, ലാൽ എന്നിവരും അണിനിരക്കുന്ന തമിഴ് ചിത്രം നിർമിക്കുന്നത് കലൈപുലി എസ്. തനുവാണ്. ആശിർവാദ് സിനിമാസാണ് കർണൻ ചിത്രത്തെ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. അടുത്ത മാസം ഒമ്പതിനാണ് റിലീസ്.