തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ മലയാള ചലച്ചിത്രം 'ധർമരാജ്യ' വരുന്നു. സംവിധായകൻ ആര്‍. എസ് വിമല്‍ ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരമാണ് നായകവേഷത്തിലെത്തുക. ധർമരാജ്യയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തു കൊണ്ട് സംവിധായകൻ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചത്.
-
A devotional dedication at the lotus feet of Lord Sree Padmanabhaswamy,Thiruvananthapuram from the backdrop of the...
Posted by RS Vimal on Monday, 13 July 2020
"തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം... തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനഃസൃഷ്ടിക്കപ്പെടുന്നു..മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു.. ധര്‍മരാജ്യ.. വിർച്വൽ പ്രൊഡക്ഷന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ.... മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക.. ശ്രീ പത്മനാഭന് പ്രാര്‍ഥനകളോടെ... ആർ.എസ് വിമൽ," ഫേസ്‌ബുക്കിൽ കുറിച്ചു. എന്നു നിന്‍റെ മൊയ്തീൻ എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനാണ് ആര്‍. എസ് വിമല്‍. വിക്രം നായകനാകുന്ന മഹാവിർ കർണയാണ് സംവിധായകന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.