ബാലുശ്ശേരിയില്‍ യുഡിഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടന് ധര്മജന് ബോള്‍ഗാട്ടി പരാജയപ്പെട്ടിരുന്നു. ഷൂട്ടിങുമായി ബന്ധപ്പെട്ട് നേപ്പാളിലേക്ക് പോയ ധര്മജന്, ഫലം വന്ന ശേഷം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍, തനിക്ക് വോട്ട് ചെയ്തവര്‍ക്കുള്ള നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സ്നേഹിച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും വോട്ട് ചെയ്തവര്‍ക്കും നന്ദിയെന്ന് ധര്മജന് കുറിച്ചത്.
'ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എന്നെ സ്നേഹിച്ചവര്‍ക്കും സ്വീകരിച്ചവര്‍ക്കും എനിക്ക് വോട്ട് ചെയ്തവര്‍ക്കും എന്നോടൊപ്പം രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്കും എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഒരുപാട് ഒരുപാട് മനസ് നിറഞ്ഞ നന്ദി...' എന്നാണ് ധര്മജന് കുറിച്ചത്.
-
ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എന്നെ സ്നേഹിച്ചവർക്കും സ്വീകരിച്ചവർക്കും എനിക്ക് വോട്ട് ചെയ്തവർക്കും എന്നോടൊപ്പം...
Posted by Dharmajan Bolgatty on Thursday, May 6, 2021
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സച്ചിന് ദേവാണ് ധര്‍മജനെ പരാജയപ്പെടുത്തിയത്. 20,372 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സച്ചിന് ദേവ് തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടെണ്ണലിന്റെ ആരംഭത്തില്‍ ധര്മജന് ലീഡ് നിലയില്‍ മുന്നിലെത്തിയിരുന്നുവെങ്കിലും ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ പിന്നിലാവുകയും സച്ചിന്‍ദേവ് വിജയിക്കുകയുമായിരുന്നു.
Also read: റൊട്ടി ബാങ്കിനൊപ്പം ചേര്‍ന്ന് ഭക്ഷണം വിതരണം ചെയ്ത് നടി ജാക്വിലിന് ഫെര്‍ണാണ്ടസ്