കേരളം

kerala

ETV Bharat / sitara

ആക്ഷൻ ത്രില്ലർ 'ജഗമേ തന്തിരം'; ധനുഷ് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി - Jagame Thanthiram first lyrical song

കാര്‍ത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിന്‍റെ നായികയായി മലയാളി താരം ഐശ്വര്യ ലക്ഷ്മിയെത്തുന്നു. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്

dhanush  ജഗമേ തന്തിരം  ധനുഷ് ചിത്രം  ആദ്യഗാനം പുറത്തിറങ്ങി  ആക്ഷൻ ത്രില്ലർ  കാര്‍ത്തിക് സുബ്ബരാജ്  ജഗമേ തന്തിരത്തിലെ ആദ്യ ലിറിക്കൽ ഗാനം  ഐശ്വര്യ ലക്ഷ്മി  ജോജു ജോർജ്  ജഗമേ തന്ത്രം  എസ്. ശശികാന്ത്  Jagame Thanthiram  dhanush film new  Jagame Thanthiram first lyrical song  karthik subbaraj
ധനുഷ് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി

By

Published : Jul 28, 2020, 2:49 PM IST

പ്രശസ്‌ത തമിഴ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ധനുഷ് ചിത്രം 'ജഗമേ തന്തിര'ത്തിലെ ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി. ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക. മലയാളത്തിന്‍റെ സ്വന്തം ജോജു ജോർജും ജഗമേ തന്തിരത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സഞ്ചന നടരാജൻ, ജെയിംസ് കോസ്മോ, കലയ്യരസൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

സന്തോഷ് നാരായണൻ സംഗീതമൊരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് നടൻ ധനുഷും ധീയും സന്തോഷ് നാരായണനും ചേർന്നാണ്. വിവേകാണ് ഗാനരചന. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകൻ കാര്‍ത്തിക് സുബ്ബരാജാണ് തയ്യാറാക്കിയിരിക്കുന്നത്. ശ്രേയാസ് കൃഷ്‌ണ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ജഗമേ തന്തിരം തെലുങ്കിലേക്ക് ജഗമേ തന്ത്രം എന്ന പേരിൽ മൊഴിമാറ്റം ചെയ്യുന്നുണ്ട്. വൈനോട്ട് സ്റ്റുഡിയോസിന്‍റെയും റിലെയന്‍സ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെയും ബാനറിൽ എസ്. ശശികാന്ത് ചിത്രം നിർമിക്കുന്നു.

ABOUT THE AUTHOR

...view details