പരിയേറും പെരുമാൾ ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണനിലെ പുതിയ ഗാനം പുറത്തിറങ്ങി. ധനുഷ് നായകനാകുന്ന തമിഴ് ചിത്രത്തിൽ മലയാളത്തിന്‍റെ പ്രിയതാരം രജിഷ വിജയനാണ് നായിക.
'കർണനി'ൽ ധനുഷ് ആലപിച്ച ഗാനം പുറത്തിറങ്ങി - dhanush mari selavaraj news
ധനുഷിനൊപ്പം മീനാക്ഷി ഇളയരാജയും ചേർന്ന് ആലപിച്ച ഗാനം പുറത്തിറങ്ങി.
തമിഴകത്തെ പ്രശസ്‌ത ഗായകൻ സന്തോഷ് നാരായണൻ സംഗീതസംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് നടൻ ധനുഷ് തന്നെയാണ്. മീനാക്ഷി ഇളയരാജയും ഗാനാലാപനത്തിൽ പങ്കാളിയാകുന്നു. യുഗഭാരതിയാണ് ഗാനരചന.
രജിഷ വിജയന്‍റെ ആദ്യ തമിഴ് ചിത്രമായ കർണൻ നിർമിക്കുന്നത് വി. ക്രിയേഷൻസിന്‍റെ ബാനറിൽ കലൈപുലി എസ്. താനുവാണ്. ലാൽ, യോഗി ബാബു, നടരാജൻ സുബ്രമണ്യൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സെൽവ ആർകെ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ തേനി ഈശ്വറാണ്. നേരത്തെ പുറത്തിറങ്ങിയ കർണനിലെ രണ്ട് പാട്ടുകളും യൂട്യൂബിൽ തരംഗമായിരുന്നു. അടുത്ത മാസം ഒമ്പതിനാണ് കർണൻ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.