മാരി സെൽവരാജ് ധനുഷിനെ നായകനാക്കി ഒരുക്കുന്ന 'കർണൻ' ചിത്രം കേരളത്തിലെത്തിക്കുന്നത് ആശിർവാദ് സിനിമാസ്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് ചിത്രത്തിന്റെ കേരള തിയേറ്ററുകളിലെ പ്രദർശാനവകാശം സ്വന്തമാക്കി.
പരിയേറും പെരുമാൾ ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയനായ സംവിധായകൻ 1991ല് തിരുനെൽവേലിയിൽ നടന്ന ജാതീയ സംഘർഷത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മലയാളിതാരം രജിഷ വിജയനാണ് നായിക. ഏപ്രിൽ ഒമ്പതിനാണ് കർണൻ തിയേറ്ററുകളിലെത്തുന്നത്. യോഗി ബാബു, ലാൽ, നടരാജ്, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
-
#Karnan Releasing on April 9 through #AashirvadRelease
Posted by Aashirvad Cinemas on Monday, 29 March 2021
തമിഴകത്തെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് സംഗീതസംവിധായകൻ. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ്. തനുവാണ് കർണൻ നിർമിക്കുന്നത്.
കഥയിലും അവതരണത്തിലും തമിഴ്നാട്ടിലെ ജാതീയ വിവേചനങ്ങളെയും സാമൂഹിക കാഴ്ചപ്പാടുകളെയും തുറന്നുകാട്ടിയ ചിത്രമായിരുന്നു പരിയേറും പെരുമാൾ. 'കുതിര കയറും പെരുമാൾ' എന്നർഥം വരുന്ന ചിത്രത്തിന്റെ പേരുമായി കർണന് സാമ്യമുണ്ടെന്നായിരുന്നു ചിത്രത്തിലെ ടീസറിന് പ്രേക്ഷകർ നൽകിയ അഭിപ്രായം.