ധനുഷ് ചിത്രം ജഗമേ തന്തിരം ജൂണ്‍ 18ന് നെറ്റ്‌ഫ്ലിക്‌സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ ആവേശം നിറക്കുന്ന ട്രെയിലറും ടീസറും പാട്ടുകളുമെല്ലാം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ റിലീസിനായി കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ ധനുഷ് ആരാധകരെ ആവേശത്തിലാക്കാന്‍ ചിത്രത്തിലെ ധനുഷിന്‍റെ കഥാപാത്രമായ സുരുളിയുടെ ഇമോജി തയ്യാറാക്കി പുറത്തിറക്കിയിരിക്കുകയാണ് ട്വിറ്റര്‍. കൊമ്പന്‍ മീശയും കൂളിങ് ഗ്ലാസും ധരിച്ചുള്ള സ്റ്റൈലന്‍ ഇമോജിയാണ് ട്വിറ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ വിജയ് ചിത്രം മാസ്റ്ററിന്‍റെ റിലീസിനോടനുബന്ധിച്ച് മാസ്റ്ററിലെ വിജയ്‌യുടെ ലുക്കിലുള്ള ഇമോജി ട്വിറ്റര്‍ പുറത്തിറക്കിയിരുന്നു.
സുരുളിയുടെ കൊമ്പന്‍ മീശയും കൂളിങ് ഗ്ലാസും, പുത്തന്‍ ഇമോജി പുറത്തിറക്കി ട്വിറ്റര്‍ - jagame thanthiram news
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത ജഗമേ തന്തിരത്തില്‍ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് വേഷമിട്ടിരിക്കുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക
ഗാങ്സ്റ്റർ വേഷത്തിലാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടൻ ജോജു ജോർജും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. രജനികാന്ത് ചിത്രം പേട്ടയ്ക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്‌ത സിനിമയുടെ പ്രധാന ലൊക്കേഷൻ ലണ്ടനായിരുന്നു. ശ്രേയാസ് കൃഷ്ണയാണ് ഛായാഗ്രഹണം. എഡിറ്റിങ് വിവേക് ഹർഷൻ നിര്‍വഹിച്ചിരിക്കുന്നു. സംഗീതം സന്തോഷ് നാരായണനാണ്. ധനുഷിന്‍റെ നാൽപതമാത്തെ ചിത്രം കൂടിയാണിത്. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്‍റര്‍ടെയ്‌ന്‍മെന്‍റും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
Also read: ഗാങ്‌സ്റ്റർ സുരുളിയായി ധനുഷ്, വിജയ് സേതുപതി ഗെറ്റപ്പിൽ ജോജു ജോർജ്ജ്; ജഗമേ തന്തിരം ട്രെയിലറെത്തി