ധനുഷിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സംവിധായകൻ സെൽവരാഘവന്‍റെ പന്ത്രണ്ടാമത് ചിത്രം 'നാനേ വരുവേൻ' എന്ന ടൈറ്റിലിലാണ് ഒരുക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തുകൊണ്ടാണ് അണിയറപ്രവർത്തകർ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ തുടങ്ങിയ നാല് തമിഴ് ചിത്രങ്ങൾക്ക് ശേഷം ധനുഷിനെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നാനേ വരുവേൻ.
ധനുഷ്- സെൽവരാഘവൻ കൂട്ടുകെട്ടിൽ 'നാനേ വരുവേൻ'; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി - naane varuven film first look out news
ധനുഷ്- സെൽവരാഘവൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം നാനേ വരുവേൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
വി ക്രിയേഷൻസിന്‍റെ ബാനറിൽ അസുരൻ ചിത്രത്തിന്‍റെ നിർമാതാവ് കലൈപ്പുളി എസ്. തനുവാണ് നാനേ വരുവേൻ നിർമിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. അരവിന്ദ് കൃഷ്ണ തമിഴ് ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നു. ആക്ഷൻ ത്രില്ലറായി നിർമിക്കുന്ന ധനുഷ് ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
അതേ സമയം, സെൽവരാഘവന്‍റെ ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിലും ധനുഷാണ് നായകൻ. 2024ൽ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനുള്ളതിനാലാണ് ആയിരത്തിൽ ഒരുവൻ 2വിന്‍റെ റിലീസ് നീട്ടിവച്ചിരിക്കുന്നത്.