Maaran official trailer: ധനുഷ് ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മാരന്‍'. ധനുഷിനെ നായകനാക്കി കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന 'മാരന്‍റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ധനുഷ് തന്നെയാണ് ഹൈലൈറ്റാകുന്നത്.
ഇന്‍വെസ്‌റ്റിഗേറ്റീവ് റിപ്പോട്ടിങുമായി മുന്നോട്ടു പോകുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ നീങ്ങുന്നത്. 'സത്യസന്ധമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ ഒരു സംശയത്തിന്‍റെയും ആവശ്യമില്ലെന്നാണ്' ട്രെയ്‌ലറില്‍ ധനുഷിന്‍റെ കഥാപാത്രം പറയുന്നത്. അതേസമയം 'സത്യം പലരെയും അസ്വസ്ഥരാക്കുമെന്നും' വി.ജയപ്രകാശിന്‍റെ കഥാപാത്രം ട്രെയ്‌ലറില്‍ പറയുന്നുണ്ട്.
Maaran trailer in trending: പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. മൂന്ന് ലക്ഷത്തിലധികം പേരാണ് ഇതുവരെ ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്.