പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് ധനുഷിനെ നായകനാക്കി ഒരുക്കുന്ന കര്‍ണന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. രക്തം പുരണ്ട മുഖവും കൈയ്യില്‍ വിലങ്ങുമണിഞ്ഞാണ് ധനുഷ് ഫസ്റ്റ്ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിന്നിലായി ഒരു ജനക്കൂട്ടത്തെയും പോസ്റ്ററില്‍ കാണാം. ഫസ്റ്റ്ലുക്കിനൊപ്പം റിലീസിങ് തിയ്യതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഏപ്രില്‍ 9ന് സിനിമ തിയേറ്ററുകളിലെത്തും. നേരത്തെ സിനിമയുടെ റിലീസ് അനൗണ്‍സ്‌മെന്‍റ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ധനുഷിന്‍റെ സീനുകളുടെ ചില ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
രക്തം പുരണ്ട മുഖവും വിലങ്ങണിഞ്ഞ കൈകളുമായി മാരി സെല്‍വരാജിന്‍റെ 'കര്‍ണന്‍' - കര്‍ണന്‍ ഫസ്റ്റ്ലുക്ക് വാര്‍ത്തകള്‍
മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത കര്‍ണനില്‍ ധനുഷിന്‍റെ നായികയായി എത്തുന്നത് രജിഷ വിജയനാണ്. സിനിമ ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളിലെത്തും
ധനുഷിന്‍റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രമാണിത്. ചിത്രത്തിൽ കർണൻ എന്ന് തന്നെയാണ് ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ പേര്. മലയാളി താരം രജിഷ വിജയനാണ് ചിത്രത്തിൽ നായിക. രജിഷയുടെ ആദ്യ തമിഴ് ചിത്രമാണിത്. ചിത്രത്തിനായുള്ള ഇരുവരുടെയും മേക്ക്ഓവർ വൈറലായിരുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നടൻ ലാൽ, യോഗി ബാബു, നടരാജൻ സുബ്രഹ്മണ്യന്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കലൈപുലി.എസ്.താനുവിന്‍റെ വി. ക്രിയേഷൻസാണ് കര്‍ണന്‍ നിർമിച്ചിരിക്കുന്നത്. ധനുഷിന്‍റേതായി ഇനി റിലീസിനെത്താനുള്ള സിനിമ ജഗമേ തന്തിരമാണ്. കാര്‍ത്തിക് സുബ്ബരാജാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്.