കേരളം

kerala

ETV Bharat / sitara

'പണ്ടാരത്തി പുന്നാരം' കര്‍ണനിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോയും മനോഹരം - Karnan Pandarathi Puranam Lyric Video

സന്തോഷ് നാരായണനാണ് യുഗഭാരതിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ദേവ, റീത്ത ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

പണ്ടാരത്തി പുന്നാരം  പണ്ടാരത്തി പുന്നാരം കര്‍ണനിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോയും മനോഹരം  കര്‍ണന്‍ സിനിമ  ധനുഷ് മാരി സെല്‍വരാജ്  മാരി സെല്‍വരാജ് കര്‍ണന്‍ ലിറിക്കല്‍ വീഡിയോ  Karnan Pandarathi Puranam Lyric Video Song out now  Karnan Pandarathi Puranam Lyric Video  Karnan Pandarathi Puranam Lyric
'പണ്ടാരത്തി പുന്നാരം' കര്‍ണനിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോയും മനോഹരം

By

Published : Mar 3, 2021, 4:13 PM IST

ധനുഷ്-മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയായ കര്‍ണനിലെ രണ്ടാമത്തെ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. പണ്ടാരത്തി പുന്നാരം എന്ന ഗാനത്തില്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരും പ്രതീക്ഷിക്കാത്ത, പ്രേക്ഷകരെ ആകാംഷയിലാക്കുന്ന മേക്കോവറിലാണ് ചിത്രത്തിലെ നായിക രജിഷ വിജയന്‍, മലയാള നടന്‍ ലാല്‍, ഗൗരി കിഷന്‍ എന്നിവര്‍ ലിറിക്കല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരു ഉള്‍നാടന്‍ തമിഴ് ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് കര്‍ണന്‍ കഥ പറയുന്നത്. സന്തോഷ് നാരായണനാണ് യുഗഭാരതിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ദേവ, റീത്ത ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മരിച്ചുപോയ ഭാര്യയെ വര്‍ണിച്ചുകൊണ്ട് ഭര്‍ത്താവ് ആലപിക്കുന്ന ഗാനമാണ് പണ്ടാരത്തി പുന്നാരം. നേരത്തെ ചിത്രത്തിലേതായി പുറത്തിറങ്ങിയ 'കണ്ട വര സൊല്ലുങ്ക' എന്ന ഗാനവും ഹിറ്റായിരുന്നു.

പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് കര്‍ണന്‍. ഏപ്രില്‍ ഒമ്പതിന് സിനിമ തിയേറ്ററുകളിലെത്തും. ധനുഷിന്‍റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രമാണിത്. രജിഷ വിജയന്‍റെ ആദ്യ തമിഴ് ചിത്രമാണിത്. യോഗി ബാബു, നടരാജൻ സുബ്രഹ്മണ്യന്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കലൈപുലി.എസ്.താനുവിന്‍റെ വി. ക്രിയേഷൻസാണ് കര്‍ണന്‍ നിർമിച്ചിരിക്കുന്നത്. ധനുഷിന്‍റേതായി ഇനി റിലീസിനെത്താനുള്ള സിനിമ ജഗമേ തന്തിരമാണ്. കാര്‍ത്തിക് സുബ്ബരാജാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

ABOUT THE AUTHOR

...view details