ഫസ്റ്റ്ലുക്കിന് പിന്നാലെ ആദ്യ ലിറിക്കല്‍ വീഡിയോയും പുറത്തുവിട്ട് കര്‍ണന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് ധനുഷിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് കര്‍ണന്‍. 'കണ്ട വര സൊല്ലുങ്ക' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് റിലീസ് ചെയ്‌തിരിക്കുന്നത്. ധനുഷ് അവതരിപ്പിക്കുന്ന കര്‍ണന്‍ എന്ന കഥപാത്രത്തെ കുറിച്ചുള്ളതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനം. നഷ്ടപ്പെട്ട ശേഷം കര്‍ണനെ കുറിച്ച് എല്ലാവരോടും അന്വേഷിക്കുന്ന തരത്തിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ഫാസ്റ്റ് സോങാണെങ്കിലും നഷ്ടപ്പെടലിന്‍റെ വേദന ഒളിപ്പിച്ചിരിക്കുന്ന തരത്തിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. മാരി സെല്‍വരാജിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. സന്തോഷ് നാരായണനും കിടക്കുഴി മാരിയമ്മാളും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
'കണ്ട വര സൊല്ലുങ്ക...' കര്‍ണനിലെ ആദ്യ ലിറിക്കല്‍ വീഡിയോ എത്തി - മാരി സെല്‍വരാജ് ധനുഷ് സിനിമകള്‍
മാരി സെല്‍വരാജിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. സന്തോഷ് നാരായണനും കിടക്കുഴി മാരിയമ്മാളും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏപ്രില്‍ ഒമ്പതിന് സിനിമ തിയേറ്ററുകളിലെത്തും
ഏപ്രില്‍ ഒമ്പതിന് സിനിമ തിയേറ്ററുകളിലെത്തും. ധനുഷിന്‍റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രമാണിത്. മലയാളി താരം രജിഷ വിജയനാണ് ചിത്രത്തിൽ നായിക. രജിഷയുടെ ആദ്യ തമിഴ് ചിത്രമാണിത്. ചിത്രത്തിനായുള്ള ഇരുവരുടെയും മേക്ക്ഓവർ വൈറലായിരുന്നു. നടൻ ലാൽ, യോഗി ബാബു, നടരാജൻ സുബ്രഹ്മണ്യന്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കലൈപുലി.എസ്.താനുവിന്‍റെ വി. ക്രിയേഷൻസാണ് കര്‍ണന്‍ നിർമിച്ചിരിക്കുന്നത്. ധനുഷിന്‍റേതായി ഇനി റിലീസിനെത്താനുള്ള സിനിമ ജഗമേ തന്തിരമാണ്. കാര്‍ത്തിക് സുബ്ബരാജാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്.