ധ്രുവങ്ങള്‍ പതിനാറ് എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കാര്‍ത്തിക് നരേന്‍ പുതിയ സിനിമയുമായി വരുന്നു. പേര് പുറത്തുവിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. ധനുഷും മാളവിക മോഹനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഏപ്രില്‍ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് മൂലം ഷൂട്ടിങ് മാറ്റിവെച്ചു.
ചിത്രത്തിന്‍റെ പ്രധാന ഭാഗങ്ങളെല്ലാം ചെന്നൈയിലാണ് ചിത്രീകരിക്കുന്നത്. കാര്‍ത്തിക് നരേന്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതിനായി ധനുഷും മാളവികയും തങ്ങളുടെ മറ്റ് പ്രോജക്ടകളില്‍ നിന്നും തല്‍ക്കാലം അവധിയെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.