അവഞ്ചേഴ്‌സ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ ചിത്രത്തില്‍ തെന്നിന്ത്യയുടെ അഭിമാനമായ ധനുഷും അഭിനയിക്കുന്നു. നടന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നെറ്റ്ഫ്ളിക്‌സ് ആക്ഷൻ ത്രില്ലർ ചിത്രമായ ദി ഗ്രേ മാനിലാണ് ധനുഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നെറ്റ്ഫ്ളിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രത്തിൽ സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സിനും റയാന്‍ ഗോസ്ലിങിനുമൊപ്പമാകും ധനുഷ് എത്തുക. ചിത്രത്തില്‍ അനാ ഡെ അര്‍മാസാണ് നായിക.
അവഞ്ചേഴ്‌സ് സംവിധായകരുടെ പുതിയ സിനിമയില്‍ നടന്‍ ധനുഷും - Russo brothers
നെറ്റ്ഫ്ളിക്‌സ് ആക്ഷൻ ത്രില്ലർ ചിത്രമായ ദി ഗ്രേ മാനിലാണ് ധനുഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നെറ്റ്ഫ്ളിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രത്തിൽ സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സിനും റയാന്‍ ഗോസ്ലിങിനുമൊപ്പമാകും ധനുഷ് എത്തുക
2009ല്‍ മാര്‍ക്ക് ഗ്രീനി എഴുതിയ ദി ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അതേസമയം ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. ജെസീക്ക ഹെൻവിക്, വാഗ്നർ മൗറ, ജൂലിയ ബട്ടർസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 2022ൽ ചിത്രം റിലീസ് ചെയ്യും.
2018ല്‍ കെന്‍ സ്കോട്ട് സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫാകിര്‍ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡില്‍ അരങ്ങേറിയത്. ഇത് ധനുഷിന്‍റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ്. പട്ടാസാണ് അവസാനമായി പുറത്തിറങ്ങിയ ധനുഷ് ചിത്രം. അതിരംഗി രേ, ജഗമേ തന്തിരം, കര്‍ണന്‍ തുടങ്ങി ബോളിവുഡിലും തമിഴിലുമായി ധനുഷിന്‍റെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ റിലീസിനായി തയ്യാറായിക്കൊണ്ടിരിക്കുകയാണ്.