കേരളം

kerala

ETV Bharat / sitara

Dhanush Aishwaryaa separation | 'കടന്നുപോയത് കുടുംബ വഴക്കിലൂടെ' ; ധനുഷ്‌ ഐശ്വര്യ വേര്‍പിരിയല്‍ വാര്‍ത്തയോട്‌ പ്രതികരിച്ച്‌ കസ്‌തൂരി രാജ - ധനുഷ്‌ ഐശ്വര്യ വേര്‍പിരിയല്‍

Dhanush Aishwaryaa separation: ധനുഷ്‌ ഐശ്വര്യ വേര്‍പിരിയല്‍ വാര്‍ത്തയോട്‌ പ്രതികരിച്ച്‌ ധനുഷിന്‍റെ പിതാവ്‌ കസ്‌തൂരി രാജ

Dhanush Aishwaryaa separation  ധനുഷ്‌ ഐശ്വര്യ വേര്‍പിരിയല്‍  വേര്‍പിരിയല്‍ വാര്‍ത്തയോട്‌ പ്രതികരിച്ച്‌ ധനുഷിന്‍റെ പിതാവ്‌
Dhanush Aishwaryaa separation: ധനുഷ്‌ ഐശ്വര്യ വേര്‍പിരിയല്‍ വാര്‍ത്തയോട്‌ പ്രതികരിച്ച്‌ ധനുഷിന്‍റെ പിതാവ്‌

By

Published : Jan 20, 2022, 1:49 PM IST

Updated : Jan 20, 2022, 5:38 PM IST

Dhanush Aishwaryaa separation : തങ്ങള്‍ വിവാഹബന്ധം വേര്‍പിരിയുന്നതായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷും രജനികാന്തിന്‍റെ മകള്‍ ഐശ്വര്യയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുഹൃത്തുക്കളായും, ദമ്പതിമാരായും, മാതാപിതാക്കളായും 18 വര്‍ഷം ഒന്നിച്ചു ജീവിച്ച ശേഷം വേര്‍പിരിയുന്നുവെന്നാണ് ധനുഷും ഐശ്വര്യയും പങ്കുവച്ചത്.

സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് ധനുഷിന്‍റെ പിതാവും സംവിധായകനുമായ കസ്‌തൂരി രാജ. സാധാരണയായി ദമ്പതികള്‍ തമ്മില്‍ നടക്കുന്ന കുടുംബ വഴക്കാണ് ഇരുവരും തമ്മിലെന്നും പ്രത്യക്ഷത്തില്‍ ഇതൊരു വിവാഹ മോചനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ്‌ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കസ്‌തൂരി രാജ ഇക്കാര്യം വ്യക്തമാക്കിയത്‌.

ധനുഷും ഐശ്വര്യയും നിലവില്‍ ഹൈദരാബാദിലാണെന്നും ഫോണിലൂടെ അവര്‍ക്ക്‌ ചില ഉപദേശങ്ങള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 'സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും പരസ്‌പരം അഭ്യുദയകാംക്ഷികളായും 18 വര്‍ഷം ഒന്നിച്ചുജീവിച്ചു.

Also Read: ദോശമാവ് വാങ്ങിയാല്‍ രണ്ടുണ്ട് ഗുണം! ദോശയും തിന്നാം സ്വര്‍ണ മൂക്കുത്തിയും കിട്ടും...

ഈ യാത്രയില്‍ വളര്‍ച്ചയും മനസിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ വഴികള്‍ പിരിയുന്ന സ്ഥലത്താണ് ഇന്ന്‌ ഞങ്ങള്‍ നില്‍ക്കുന്നത്‌. ദമ്പതിമാര്‍ എന്ന നിലയില്‍ ഐശ്വര്യയും ഞാനും പിരിയുന്നതിനും സമയമെടുത്ത്‌ വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ നന്നായി മനസിലാക്കാനും തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കാനും ഇത്‌ കൈകാര്യം ചെയ്യാനും ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക്‌ നല്‍കണം.' - ധനുഷ് ട്വീറ്റ് ചെയ്‌തു.

2004ലാണ് ധനുഷും ഐശ്വര്യ രജനികാന്തും വിവാഹിതരായത്‌. ഇവര്‍ക്ക് രണ്ട്‌ ആണ്‍ മക്കളുണ്ട്‌. യാത്ര രാജ, ലിങ്ക രാജ.

കാതല്‍ കൊണ്ടേന്‍ എന്ന സിനിമയുടെ റിലീസ്‌ ദിനമാണ്‌ ധനുഷും ഐശ്വര്യയും ആദ്യമായി കണ്ടുമുട്ടിയത്‌. '3' ആണ്‌ ഐശ്വര്യയും ധനുഷും ആദ്യമായി ഒന്നിച്ച്‌ ചെയ്‌ത സിനിമ. ഐശ്വര്യയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു '3'.

Last Updated : Jan 20, 2022, 5:38 PM IST

ABOUT THE AUTHOR

...view details