കര്‍ണ്ണന്‍റെ വിജയത്തിന് ശേഷം വീണ്ടും പുതിയ സിനിമയ്‌ക്കായി ഒന്നിക്കുകയാണ് തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കോമ്പോകളില്‍ ഒന്നായ ധനുഷ്-മാരി സെല്‍വരാജ് കൂട്ടുകെട്ട്. ധനുഷാണ് ഇക്കാര്യം സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചത്. എന്നാല്‍ സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷമെ ആരംഭിക്കൂ.
കര്ണ്ണന് ശേഷം വീണ്ടും മാരി സെല്‍വരാജ്-ധനുഷ് ചിത്രം വരുന്നു - Dhanush and Mari Selvaraj news
ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണെന്നും അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നും ധനുഷ് ട്വിറ്ററിലൂടെ അറിയിച്ചു
ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണെന്നും അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നും താരം ട്വീറ്റ് ചെയ്‌തു. ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്ന കര്‍ണ്ണന്‍ എന്ന ചിത്രം ഗംഭീര വിജയമാണ് കൈവരിച്ചത്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്‍റെ ഉന്നമനത്തിനായി പോരാടുന്ന നായകനായാണ് ധനുഷ് കര്‍ണനിലെത്തിയത്. രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ മലയാള നടന്‍ ലാലും ഒരു സുപ്രാധന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
'പരിയേറും പെരുമാള്‍' എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. തമിഴ്‌നാട്ടിലെ പ്രദര്‍ശനത്തിലൂടെ മാത്രം കര്‍ണ്ണന്‍ ഇതിനോടകം അമ്പത് കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസ് കലക്ഷന്‍ നേടി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരം, അത്‌രഗി രേ, ദ ഗ്രേ മാന്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റ് ധനുഷ് സിനിമകള്‍.