ഗ്യാങ്സ്റ്റര്‍ സുരുളിയെന്ന കഥാപാത്രമായി നടന്‍ ധനുഷ് എത്തുന്ന കാര്‍ത്തിക് സുബ്ബരാജ് സിനിമ ജഗമേ തന്തിരത്തിന്‍റെ ടീസര്‍ എത്തി. ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ജഗമേ തന്തിരം. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടൻ ജോജു ജോർജും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസായി ചിത്രം പ്രേക്ഷകർക്ക് എത്തും. എന്നാല്‍ സിനിമയുടെ സ്ട്രീമിങ് തിയ്യതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. നെറ്റ്‌ഫ്‌ളിക്‌സില്‍ പ്രദര്‍ശനത്തിനെത്തുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയെന്ന പ്രത്യേകതയും ജഗമേ തന്തിരത്തിനുണ്ട്.
ഗ്യാങ്സ്റ്റര്‍ സുരുളിയായി ധനുഷിന്‍റെ പ്രകടനം, ജഗമേ തന്തിരം ടീസര്‍ എത്തി - ജഗമേ തന്തിരം ടീസര്‍ വാര്‍ത്തകള്‍
ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടൻ ജോജു ജോർജും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസായി ചിത്രം പ്രേക്ഷകർക്ക് എത്തും
പേട്ടയ്ക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ലണ്ടനായിരുന്നു.ഹോളിവുഡ് താരം ജയിംസ് കോസ്മോയും അഭിനയിക്കുന്നു. ഗെയിം ഓഫ് ത്രോൺസിൽ ലോർഡ് കമാൻഡർ മൊർമോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്മോ. ശ്രേയാസ് കൃഷ്ണയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് വിവേക് ഹർഷനാണ് നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ധനുഷിന്‍റെ നാൽപതമാത്തെ ചിത്രം കൂടിയാണിത്. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്‍റര്‍ടെയ്‌ന്‍മെന്‍റും ചേർന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. നേരത്തെ സിനിമയിലെ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്യുകയും യുട്യൂബില്‍ അടക്കം ഗാനം ട്രെന്‍റിങാവുകയും ചെയ്‌തിരുന്നു.