പുതുവത്സരദിനത്തിൽ രജനികാന്തായെത്തി ആശംസയറിയിച്ചതിന് പിന്നാലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ആരാധകരുടെ മറ്റൊരു ആവശ്യം കൂടി നിറവേറ്റുകയാണ്. റൊവാൻ ആറ്റ്കിൻസണിന്‍റെ മിസ്റ്റർ ബീനെയാണ് പുതിയതായി വാർണർ അവതരിപ്പിച്ചത്.
ആരാധകർക്കായി രജനിക്ക് ശേഷം മിസ്റ്റർ ബീനായെത്തി ഡേവിഡ് വാർണർ - david warner mr bean getup news
ഫേസ് ആപ്പ് വഴിയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തലൈവയായും മിസ്റ്റർ ബീനായുമെത്തിയത്.
തലൈവയെ അവതരിപ്പിക്കണമെന്ന് നേരത്തെ ആരാധകർ ആവശ്യപ്പെട്ടതുപ്രകാരം ഫേസ് ആപ്പ് വഴി ദർബാറിൽ നിന്നുള്ള ഗാനരംഗത്തിൽ ഡേവിഡ് വാർണർ അവതരിക്കുകയായിരുന്നു. സ്വന്തം മുഖത്തിൽ മറ്റൊരാളുടെ മുഖവുമായി സാദൃശ്യം കൊണ്ടുവരുന്ന ഫേസ് ആപ്പിലൂടെയാണ് വാർണർ രജനികാന്തും മിസ്റ്റർ ബീനായുമൊക്കെ വേഷമിട്ടത്.
എന്തായാലും ഇന്ത്യയിലും പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലും വലിയ ആരാധകരുള്ള ക്രിക്കറ്റ് താരത്തിന്‍റെ രജനി, മിസ്റ്റർ ബീൻ അവതരണം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ് ഹൈദരാബാദിലൂടെ തെക്കേ ഇന്ത്യയിൽ ഓസ്ട്രേലിയൻ താരത്തിന് വലിയ പിന്തുണയാണുള്ളത്.