ടിക് ടോക്കില്‍ വൈറലായി അഭിനയത്തിലും ആരാധകരെ സമ്പാദിച്ചുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണര്‍. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ പാട്ടുകളും ഡയലോഗുകളും അവതരിപ്പിച്ചാണ് വാര്‍ണര്‍ ആരാധക ഹൃദയം കീഴടക്കുന്നത്. ഇപ്പോള്‍ വാര്‍ണര്‍ പുതിയൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായി മാറിയ ബാഹുബലി സീരിസിലെ അമരേന്ദ്ര ബാഹുബലിയായാണ് വാര്‍ണര്‍ എത്തിയിരിക്കുന്നത്.
'ക്യൂട്ട്‌നസ് ഓവര്‍ലോഡഡ്...' അമരേന്ദ്ര ബാഹുബലിയായി കസറി വാര്‍ണര്‍ - david warner tik tok
ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായി മാറിയ ബാഹുബലി സീരിസിലെ അമരേന്ദ്ര ബാഹുബലിയായാണ് വാര്‍ണര്‍ ടിക് ടോക്കില്‍ എത്തിയിരിക്കുന്നത്
'ക്യൂട്ട്നെസ് ഓവര്‍ലോഡഡ്...' അമരേന്ദ്ര ബാഹുബലിയായി കസറി വാര്‍ണര്‍
ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നുവെന്നാണ് കമന്‍റുകള്‍ക്ക് മറുപടിയായി വാര്‍ണര്‍ കുറിച്ചത്. ആരാധകരുടെ ഏറെ നാളുകളായുള്ള അഭ്യര്‍ഥന കൂടിയാണ് വാര്‍ണര്‍ നിറവേറ്റിയത്. പ്രഭുദേവയുടെ എക്കാലത്തെയും ഹിറ്റ് ഡാന്‍സ് നമ്പര്‍ 'മുക്കാല മുക്കാബല'യും വാര്‍ണര്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.