ഡാര്‍ക്കിന്‍റെ പുതിയ സീസണ്‍ ആരംഭിക്കുന്നു, ട്രെയിലര്‍ പുറത്തിറങ്ങി - നെറ്റ്ഫ്ളിക്സ് വെബ് സീരിസായ ഡാര്‍ക്ക്
സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ഡാര്‍ക്ക്. 2017ലാണ് ഡാര്‍ക്കിന്‍റെ ആദ്യ സീരിസ് റിലീസ് ചെയ്തത്
നിരവധി ആരാധകരുള്ള നെറ്റ്ഫ്ളിക്സ് വെബ് സീരിസായ ഡാര്‍ക്കിന്‍റെ മൂന്നാം സീസണിന്‍റെ വരവറിയിച്ചുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ റിലീസ് ചെയ്തു. ജൂണ്‍ 27 മുതല്‍ സ്ട്രീം ചെയ്യുന്ന സീരിസ് ജര്‍മന്‍ ഭാഷയിലാണ് ഒരുക്കിയിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ഡാര്‍ക്ക്. 2017ലാണ് ഡാര്‍ക്കിന്‍റെ ആദ്യ സീരിസ് റിലീസ് ചെയ്തത്. ബാരൻ ബോ ഒഡാർ, യാൻജെ ഫ്രീസ് എന്നിവര്‍ സംവിധാനം ചെയ്ത സീരിസ് ആദ്യ സീസണിലെ ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നീട് 2019ലാണ് രണ്ടാം സീസണ്‍ ഇറങ്ങിയത്. ഡാര്‍ക്കിന്‍റെ അവസാനത്തെ സീരിസ് കൂടിയായിരിക്കും ഡാര്‍ക്ക് സീസണ്‍ 3.