കേരളം

kerala

ETV Bharat / sitara

ഡാനിയൽ ക്രേഗിന്‍റെ ജെയിംസ് ബോണ്ട് അടുത്ത ആഴ്‌ച ഇന്ത്യൻ തിയേറ്ററുകളിൽ - no time to die james bond news

സെപ്‌തംബർ 30ന് ഇന്ത്യയിലെ തിയേറ്ററുകളിൽ നോ ടൈം ടു ഡൈ 007 റിലീസ് ചെയ്യും.

കാരി ജോജി ഫുക്കുനാഗ വാർത്ത  കാരി ജോജി ഫുക്കുനാഗ ജെയിംസ് ബോണ്ട് വാർത്ത  ഡാനിയൽ ക്രേഗ് ജെയിംസ് ബോണ്ട് വാർത്ത  ഡാനിയൽ ക്രേഗ് നോ ടൈം ടു ഡൈ 007 വാർത്ത  നോ ടൈം ടു ഡൈ റിലീസ് വാർത്ത  30th september daniel craig news  daniel craig film news  daniel craig no time to die release news  no time to die james bond news  no time to die indian release news
ജെയിംസ് ബോണ്ട്

By

Published : Sep 25, 2021, 12:09 PM IST

ഡാനിയൽ ക്രേഗിന്‍റെ നോ ടൈം ടു ഡൈ 007 തിയേറ്ററിലേക്കെത്തുന്നു. ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ 25-ാം ചിത്രം സെപ്‌തംബർ 30ന് ഇന്ത്യയിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.

ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയ സിനിമയാണ് നോ ടൈം ടു ഡൈ. ബ്രിട്ടീഷ് സ്‌പൈ ജെയിംസ് ബോണ്ടായുള്ള ക്രേഗിന്‍റെ അവസാനത്തെ ചിത്രം കൂടിയാണിത്. കാരി ജോജി ഫുക്കുനാഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ എന്നിവരാണ് പ്രധാന താരങ്ങൾ.

Also Read: മലയാളത്തിന് അഭിമാനനേട്ടം; സ്വീഡിഷ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി 'ജോജി'

ഇന്ത്യയിൽ ചിത്രം പല ഭാഷകളിലായി റിലീസ് ചെയ്യുന്നു. 3-ഡി വേർഷനിലും ചിത്രം ഇന്ത്യൻ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. യുകെയിലും സെപ്‌തംബർ 30നാണ് റിലീസ്. എന്നാൽ ഇന്ത്യൻ റിലീസിന് ഒരാഴ്‌ച മുൻപ് യുഎസിൽ നോ ടൈം ടു ഡൈ 007 പുറത്തിറങ്ങും.

ABOUT THE AUTHOR

...view details