പ്രമുഖ നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നു. നിരവധി സിനിമകളിലെ ഗാനരംഗങ്ങള്‍ക്ക് മനോഹരമായ നൃത്തചുവടുകള്‍ ഒരുക്കിയ ബ്രിന്ദ മാസ്റ്ററുടെ ആദ്യ ചിത്രത്തില്‍ മലയാളത്തിന്‍റെ യുവനടന്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. തെന്നിന്ത്യന്‍ താരസുന്ദരികളായ കാജള്‍ അഗര്‍വാളും അതിഥി റാവു ഹൈദരിയുമാണ് ദുല്‍ഖറിന്‍റെ നായികമാര്‍. ഹേയ് സിനാമിക എന്നാണ് ചിത്രത്തിന്‍റെ പേര്. നടി ഖുഷ്ബു ആദ്യ ക്ലാപ് അടിച്ച് തുടക്കം കുറിച്ചു. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചതിന്‍റെ ചിത്രങ്ങളും വിശേഷങ്ങളും ദുല്‍ഖര്‍ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.
അമരത്ത് ബ്രിന്ദ മാസ്റ്റര്‍, നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍; ഹേയ് സിനാമികയുടെ ചിത്രീകരണം ആരംഭിച്ചു - ബ്രിന്ദ മാസ്റ്റര്‍
ഹേയ് സിനാമിക എന്നാണ് ചിത്രത്തിന്‍റെ പേര്. സിനിമയുട ഷൂട്ടിങ് ആരംഭിച്ചതിന്‍റെ ചിത്രങ്ങളും വിശേഷങ്ങളും ദുല്‍ഖര്‍ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്
അമരത്ത് ബ്രിന്ദ മാസ്റ്റര്‍, നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍; ഹേയ് സിനാമികയുടെ ചിത്രീകരണം ആരംഭിച്ചു
ജിയോ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കും. റൊമാന്‍റിക് കോമഡി ജോണറിലൊരുങ്ങുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും. ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളൈയടിത്താല്‍' തമിഴ് നാട്ടിലും ആന്ധ്രയിലും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്.