ബോളിവുഡ് ഫാഷന്‍ ഫോട്ടോഗ്രഫി രംഗത്ത് ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് ദബു രത്നാനി. എല്ലാ വര്‍ഷവും ബോളിവുഡ് സൂപ്പര്‍ താരങ്ങളെ ഉള്‍ക്കൊള്ളിച്ച് ഫാഷന്‍ ഫോട്ടോകള്‍ പകര്‍ത്തി 'ദബു രത്നാനി കലണ്ടര്‍' അദ്ദേഹം പുറത്തിറക്കാറുണ്ട്.
ഈ വര്‍ഷം ഇതുവരെ അഭിഷേക് ബച്ചന്‍, വിക്കി കൗശല്‍, സണ്ണി ലിയോണി, വിദ്യ ബാലന്‍ എന്നീ നാല് താരങ്ങളുടെ ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.
അഭിഷേക് ബച്ചന്‍
ബ്ലാക്ക് ആന്‍റ് വൈറ്റ് ആയിട്ടാണ് അഭിഷേക് ബച്ചന്‍റെ ഫോട്ടോ പുറത്തുവന്നിരിക്കുന്നത്. ബ്ലാക്ക് സ്യൂട്ടും കോട്ടും അണിഞ്ഞ് ഒരു അധോലോക നായകനെ അനുസ്‌മരിപ്പിക്കും രീതിയിലാണ് അഭിഷേക് ബച്ചന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'വെളിച്ചം എപ്പോഴും നിങ്ങളിലുണ്ടെന്ന വിശ്വാസത്തോടെ ജീവിക്കുക' എന്നും അഭിഷേക് ബച്ചന്‍റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ദബു രത്‌നാനി കുറിച്ചു.
വിക്കി കൗശല്‍
ഒരു റോക്ക് സ്റ്റാര്‍ ലുക്കിലാണ് വിക്കി ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൈയ്യിലെ ഭീമന്‍ ടാറ്റു എടുത്ത് കാണിക്കുന്നതിന് ബ്ലാക്ക് ആന്‍റ് വൈറ്റ് പാറ്റേണാണ് ഫോട്ടയ്‌ക്ക് സ്വീകരിച്ചിരിക്കുന്നത്.