കേരളം

kerala

ETV Bharat / sitara

'ഉത്തര്‍പ്രദേശ് വൃത്തികെട്ട സംസ്ഥാനം', സംവിധായകന്‍റെ പോസ്റ്റിന് തെറിവിളി - അനുരാജ് മനോഹര്‍ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ മന്ത്രവാദത്തിന്‍റെ പേരില്‍ ആറുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് സംവിധായകന്‍ പങ്കുവെച്ച കുറിപ്പിന് നേരെയാണ് മോശം കമന്‍റുകള്‍ വരുന്നത്

cyber bullying against ishq director anuraj manohar facebook post  director anuraj manohar facebook post  director anuraj manohar  anuraj manohar facebook post  anuraj manohar news  അനുരാജ് മനോഹര്‍  അനുരാജ് മനോഹര്‍ വാര്‍ത്തകള്‍  അനുരാജ് മനോഹര്‍ സിനിമകള്‍
'ഉത്തര്‍പ്രദേശ് വൃത്തികെട്ട സംസ്ഥാനം', സംവിധായകന്‍റെ പോസ്റ്റിന് തെറിവിളി

By

Published : Nov 18, 2020, 7:59 PM IST

ഇഷ്‌ക് സിനിമയുടെ സംവിധായകന്‍ അനുരാജ് മനോഹര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് തെറിവിളി. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ മന്ത്രവാദത്തിന്‍റെ പേരില്‍ ആറുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് പങ്കുവെച്ച കുറിപ്പിന് നേരെയാണ് മോശം കമന്‍റുകള്‍ വരുന്നത്. 'ആറ് വയസുള്ള പെൺകുട്ടിയുടെ ശ്വാസകോശം കൊണ്ട് പൂജ ചെയ്‌താൽ കുട്ടികൾ ഉണ്ടാകുമെന്ന് ദിവ്യൻ പറയുന്നു. ഇത് കേട്ട് ദമ്പതികൾ ശ്വാസകോശം കൊണ്ടുവരാൻ ഗുണ്ടകൾക്ക് ക്വട്ടേഷൻ കൊടുക്കുന്നു. പോയവന്മാർ ഒരു ആറ് വയസുകാരിയെ കണ്ടുപിടിച്ച് ബലാത്സംഗം ചെയ്‌ത് കൊന്ന് ശ്വാസകോശം പുറത്തെടുത്ത് ദമ്പതികൾക്ക് കൊടുക്കുന്നു. ഇത് ഏതെങ്കിലും ഹൊറർ നോവലോ മായാജാല കഥയിലെ ഭാഗമോ അല്ല. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമായ ഉത്തർപ്രദേശ്‌ ഇന്നലെ നടന്നതാണ്' ഇതായിരുന്നു അനുരാജ് പങ്കുവെച്ച കുറിപ്പ്.

കുറിപ്പിലെ 'വൃത്തികെട്ട സംസ്ഥാനമായ ഉത്തർപ്രദേശ്‌' എന്ന പ്രസ്ഥാവനയില്‍ പ്രതിഷേധിച്ചാണ് സംവിധായകന് നേരെ മോശം കമന്‍റുകളും ഭീഷണികളും വരുന്നത്. കുട്ടികള്‍ ഉണ്ടാകാന്‍ പെണ്‍കുട്ടിയെ കൊന്ന് കരള്‍ ഭക്ഷിച്ച് പൂജ ചെയ്‌താല്‍ മതിയെന്ന ദുര്‍മന്ത്രവാദിയുടെ വാക്ക് കേട്ടാണ് ദമ്പതികള്‍ കുട്ടിയെ ആള്‍ബലം ഉപയോഗിച്ച് കൂട്ടബലാത്സംഗം ചെയ്‌ത് കൊന്നത്. അക്രമികള്‍ കുട്ടിയുടെ വയറുകീറി കരളും ആന്തരാവയവങ്ങളും പുറത്തെടുത്തിരുന്നു.

ABOUT THE AUTHOR

...view details